Medical Apathy | ഒരുവയസുകാരന്റെ നാവിന് പകരം സ്ഥാനം മാറി ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി; രക്ഷിതാക്കള്‍ വിവരമറിഞ്ഞത് കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍!
Nov 25, 2022, 08:53 IST
ചെന്നൈ: (www.kvartha.com) പിഞ്ചുകുഞ്ഞിന്റെ നാവിന് പകരം ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. മധുര രാജാജി സര്‍കാര്‍ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിരുദുനഗര്‍ ജില്ലയിലെ സാത്തൂരിലുള്ള അജിത്ത് കുമാര്‍- കാര്‍ത്തിക ദമ്പതികളുടെ ഒരുവയസുള്ള മകനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
നാവിന് വളര്‍ച്ചയെത്താത്തിനാല്‍ ജനിച്ചയുടനെ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരു വയസ് പൂര്‍ത്തിയതിനുശേഷം ഒരു ശസ്ത്രക്രിയകൂടി നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയിലാണ് പിഴവുണ്ടായതെന്നാണ് പിതാവിന്റെ പരാതി. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ അജിത്ത് കുമാര്‍ പൊലീസില്‍ പരാതി നല്‍കി.
ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ ജനനേന്ദ്രിയത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലാക്കിയ തങ്ങള്‍ ഇക്കാര്യം ഡോക്ടര്‍മാരോട് ചോദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
അതേസമയം, കുട്ടിക്ക് മൂത്രം പോകുന്നതിന് ബുദ്ധിമുട്ടുണ്ടായതിനാല്‍ ആദ്യം ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍, ഈ ശസ്ത്രക്രിയയുടെകാര്യം അറിയിച്ചില്ലെന്ന് കുട്ടിയുടെ അച്ഛന്‍ അജിത്ത് കുമാര്‍ പറഞ്ഞു. പിഴവുണ്ടായതായി അറിയിച്ചശേഷമാണ് അടുത്ത ശസ്ത്രക്രിയ നടത്തിയതെന്നും ഇവര്‍ പറഞ്ഞു.
ആദ്യം ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പിന്നീട് തെറ്റ് മനസിലാക്കിയതോടെയാണ് നാവിലും ശസ്ത്രക്രിയ നടത്തിയതെന്നാണ് ആരോപണം. അടുത്തടുത്ത് രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേനയായെങ്കിലും കുട്ടി ആരോഗ്യവാനാണെന്നാണ് വിവരം.
Keywords: News,National,India,chennai,Parents,Complaint,Police,Health,Child,Health & Fitness,hospital,Local-News, Tamil Nadu: One-year-old admitted for mouth operation, undergoes surgery on other organ
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.