Wild Tusker | കുറുമ്പുമായി വഴി മുടക്കി ഒറ്റയാന്‍; മേട്ടുപ്പാളയം - കുന്നൂര്‍ ട്രെയിന്‍ അരമണിക്കൂറിലധികം ട്രാകില്‍ പിടിച്ചിട്ടു
Aug 9, 2023, 10:02 IST
ഊട്ടി: (www.kvartha.com) തമിഴ്‌നാട്ടിലെ നിലഗിരി മൗണ്ടന്‍ റെയില്‍വേയുടെ പൈതൃക ട്രെയിനിന്റെ വഴി മുടക്കിയായെത്തി ഒറ്റയാന്‍. ഇതോടെ ട്രെയിന്‍ അരമണിക്കൂറിലധികം ട്രാകില്‍ പിടിച്ചിടേണ്ടി വന്നു. മേട്ടുപ്പാളയം - കുന്നൂര്‍ ട്രെയിനാണ് ഒറ്റയാന്റെ കുറുമ്പിനെ തുടര്‍ന്ന് തടസ്സപ്പെട്ടത്.
മേട്ടുപ്പാളയത്ത് നിന്ന് നീലഗിരി ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് ഒറ്റയാനെത്തിയത്. കുന്നൂരിന് സമീപത്തെ മരപ്പാലം മേഖലയില്‍ ഒറ്റയാന്‍ ട്രാകില്‍ നിലയുറപ്പിക്കുകയായിരുന്നു. എന്നാല്‍ ഒറ്റയാന്‍ മറ്റ് അക്രമത്തിലേക്കൊന്നും കടക്കാതിരുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ കൊമ്പന്റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി യാത്ര ആസ്വദിക്കുകയായിരുന്നു. തുടര്‍ന്ന് ആന കാട്ടിലേക്ക് മടങ്ങിപ്പോയശേഷമാണ് യാത്ര തുടരാനായത്.
സമാനമായ മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ ദിവസം ചാലക്കുടി മലക്കപ്പാറ വഴിയില്‍ തടസ്സമായി നിന്ന കാട്ടുകൊമ്പന്‍ കബാലിയെ ശ്രദ്ധിക്കാതെ യാത്രക്കാരുമായി മുന്നോട്ട് പോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഏഴ് വര്‍ഷമായി ആതിരപ്പിള്ളി, ചാലക്കുടി, മലക്കപ്പാറ റൂടിലെ ഡ്രൈവറാണ് ബേബി. മലക്കപ്പാറിയില്‍ നിന്ന് തിരിച്ച് വരുന്ന യാത്രയിലാണ് സംഭവമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ചിത്രീകരിച്ച വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായിരുന്നു.
Keywords: News, National, National-News, Wild Tusker, Tamil Nadu, Ooty, Mountain Train Trip, Tamil Nadu: Ooty Mountain Train Trip Interrupted by Wild Tusker.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.