Tourists | തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; കുട്ടികളുമായി അവധി ആഘോഷിക്കാന്‍ ഊട്ടിയിലെത്തിയ പഞ്ചാബ് സ്വദേശികളുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത പണം തിരികെ നല്‍കി

 


ചെന്നൈ: (KVARTHA) കുട്ടികളുമായി അവധി ആഘോഷിക്കാന്‍ ഊട്ടിലെത്തിയ ദമ്പതികള്‍ കുഴപ്പത്തിലായി. കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന പണം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഊട്ടിയിലാണ് സംഭവം.

അനുവദനീയമായതിലും കൂടിയ അളവില്‍ പണം കൈവശം വച്ചതിനാലാണ് പഞ്ചാബ് സ്വദേശികളുടെ കയ്യില്‍ നിന്ന് അധികൃതര്‍ പണം പിടികൂടിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത് മൂലം നടത്തിയ പരിശോധനയിലാണ് കുട്ടികളുമായി അവധി ആഘോഷിക്കാനെത്തിയ പഞ്ചാബ് സ്വദേശികള്‍ കുടുങ്ങിയത്.

തിരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് അനുസരിച്ച് ഒരാള്‍ക്ക് 50000 രൂപയിലധികം പണം കയ്യില്‍ കരുതാനോ 10000 രൂപയിലധികം വിലയുള്ള സമ്മാനങ്ങള്‍ കൈവശം കൊണ്ടുനടക്കാനോ ചട്ടം അനുസരിച്ച് അനുവാദമില്ല. ഇത്തരത്തില്‍ വലിയ രീതിയില്‍ പണം കൈവശം കൊണ്ടുനടക്കുന്നത് വോടര്‍മാരെ സ്വാധീനിക്കാനെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനിടെയാണ് പഞ്ചാബ് സ്വദേശികളും കുടുങ്ങിയത്.

Tourists | തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; കുട്ടികളുമായി അവധി ആഘോഷിക്കാന്‍ ഊട്ടിയിലെത്തിയ പഞ്ചാബ് സ്വദേശികളുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത പണം തിരികെ നല്‍കി

തിരഞ്ഞെടുപ്പ് ചട്ടം വിനോദ സഞ്ചാരികള്‍ക്കും ബാധകമാണെന്ന് വിശദമാക്കി അധികൃതര്‍ പണം പിടിച്ചെടുക്കുകയായിരുന്നു. പണം തിരികെ നല്‍കണമെന്നും വേറെ പണം കയ്യിലില്ലെന്നും വിശദമാക്കി അധികൃതരോട് അപേക്ഷിക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

തിങ്കളാഴ്ച രേഖകള്‍ ഹാജരാക്കിയതിന് പിന്നാലെ പണം അധികൃതര്‍ ദമ്പതികള്‍ക്ക് തിരികെ നല്‍കി. നീലഗിരി അസിസ്റ്റന്റ് റിടേണിംഗ് ഓഫീസറാണ് രേഖകള്‍ പരിശോധിച്ച ശേഷം പണം ദമ്പതികള്‍ക്ക് തിരികെ നല്‍കിയത്.

തിരഞ്ഞെടുപ്പ് ചട്ടത്തേക്കുറിച്ച് ധാരണയില്ലാതെ പോയതുകൊണ്ടും എടിഎം എപ്പോഴും പ്രവര്‍ത്തിക്കാതിരിക്കാനുള്ള സാധ്യത കണക്കിലെടുത്തുമായിരുന്നു പണം കയ്യില്‍ കരുതിയിരുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു.

Keywords: News, National, National-News, Police-News, Election, Tamil Nadu News, Poll Officials, Seize, Rs 69,400 Cash, Tourists, Poll Code, Return it back, Punjab Couple, Tamil Nadu: Poll officials seize Rs 69,400 cash from tourists due to poll code, return it back.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia