Quarry Accident | വിരുദുനഗറില്‍ കരിങ്കല്‍ ക്വാറിയില്‍ വന്‍ സ്‌ഫോടനം; 4 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് പരുക്ക്

 


ചെന്നൈ: (KVARTHA) തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ വന്‍ സ്‌ഫോടനത്തില്‍. അപകടത്തില്‍ നാല് തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി. എട്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വിരുദുനഗര്‍ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Quarry Accident | വിരുദുനഗറില്‍ കരിങ്കല്‍ ക്വാറിയില്‍ വന്‍ സ്‌ഫോടനം; 4 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് പരുക്ക്

വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് ഗോഡൗണിനുസമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു. സമീപത്തെ 20 വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

ക്വാറിക്ക് ലൈസന്‍സ് ഉണ്ടായിരുന്നെന്നും എന്നാല്‍ അനുവദീയം ആയതിലും കൂടുതല്‍ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നോവെന്ന് സംശയിക്കുന്നതായും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Keywords: News, National, National-News, Tamil Nadu News, Three Workers, Died, Stone Quarry, Accident, Workers, Injured, Virudhunagar News, House, Damaged, Tamil Nadu: Three workers died at stone quarry accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia