വിവാഹത്തലേന്ന് നടത്തിയ വിരുന്നിനിടെ നൃത്തം ചെയ്തതിന് കരണത്തടിച്ചു; വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി
Jan 22, 2022, 16:42 IST
ചെന്നൈ: (www.kvartha.com 22.01.2022) വിവാഹത്തലേന്ന് നടത്തിയ വിരുന്നിനിടെ കരണത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പാന്‍ട്രുത്ത് എന്ന സ്ഥലത്താണ് വിചിത്രമായ സംഭവം. എം എസ് സി യോഗ്യതയുള്ള യുവതിയും ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനുമായ യുവാവും തമ്മിലുള്ള വിവാഹമാണ് നടക്കേണ്ടിയിരുന്നത്. അറിയപ്പെടുന്ന ബിസിനസുകാരന്റെ മകളാണ് യുവതി. ജനുവരി 20 ന് ആയിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.
എന്നാല്‍ വിവാഹ തലേന്ന് സംഘടിപ്പിച്ച വിരുന്നില്‍ യുവതി ബന്ധുവായ യുവാവുമൊത്ത് നൃത്തം ചെയ്തത് വരന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് അയാള്‍ പരസ്യമായി യുവതിയുടെ കരണത്തടിച്ചു. ഇതോടെ കുപിതയായ യുവതി തനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ലെന്ന് മാതാപിതാക്കളോട് തുറന്നുപറയുകയും അവര്‍ മകളുടെ ഇഷ്ടത്തെ പിന്തുണയ്ക്കുകയും ചെയ്തു.
ഇതോടെ വധുവിന്റെ അച്ഛന്റെ കാല്ക്കല് വീണ് വരന് ക്ഷമാപണം നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്നും വധു പിന്നോട്ടുപോയില്ല. തുടര്‍ന്ന് മാതാപിതാക്കളുടെ ആഗ്രഹം പോലെ ബന്ധുവായ യുവാവിനെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് നിശ്ചയിച്ച അതേ മുഹൂര്‍ത്തത്തില്‍ അതേ വേദിയില്‍ വച്ചുതന്നെ വീട്ടുകാര്‍ യുവതിയുടെ വിവാഹം നടത്തി. യുവാവിനെ വിഴുപുരത്ത് നിന്ന് വിവാഹത്തിനായി വിളിച്ചുവരുത്തി.
Keywords: Tamil Nadu Woman Marries Cousin After Groom Slaps Her for Dancing at Wedding Function, Chennai, News, Dance, Marriage, Woman, National, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.