Licence Suspended | അപകടകരവും അശ്രദ്ധയും: യൂട്യൂബറെ വെട്ടിലാക്കി എംവിഡി; ഡ്രൈവിംഗ് ലൈസന്‍സ് 10 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു
Oct 8, 2023, 10:08 IST
ചെന്നൈ: (KVARTHA) ട്വിന്‍ ത്രോട്‌ലേഴ്‌സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോടോ വ്‌ലോഗറും നടനുമായ വൈകുണ്ഠവാസന്‍ എന്ന ടിടിഎഫ് വാസനെ വെട്ടിലാക്കി തമിഴ്‌നാട് ഗതാഗത വകുപ്പ്. ജനപ്രിയ തമിഴ് യൂട്യൂബറും റേസറുമായ വാസന്റെ ഡ്രൈവിംഗ് ലൈസന്‍സ് തമിഴ്നാട് ഗതാഗത വകുപ്പ് 10 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
സെക്ഷന്‍ 19 (1) (ഡി), (എഫ്) എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതിനാല്‍ വാസന്റെ ഡ്രൈവിംഗ് ലൈസന്‍സ് 2033 ഒക്ടോബര്‍ 5 വരെയാണ് തമിഴ്‌നാട് സര്‍കാര്‍ ഗതാഗത വകുപ്പ് അയോഗ്യമാക്കിയത്. 2023 ഒക്ടോബര്‍ 6 മുതലാണ് ഇയാളുടെ ലൈസന്‍സ് അയോഗ്യമാക്കാന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസറുടെ (ആര്‍ടിഒ) ഓഫീസ് ഉത്തരവിട്ടത്.
കഴിഞ്ഞ സെപ്റ്റംബര്‍ 19ന് ചെന്നൈ-വെല്ലൂര്‍ ഹൈവേയില്‍ കാഞ്ചീപുരത്തിനടുത്തുള്ള തമല്‍ മേഖലയില്‍ വേഗത്തിലും അശ്രദ്ധയിലും അപകടകരമായും ഇരുചക്രവാഹനം ഓടിച്ചതിന് വാസനെതിരെ ബാലുചെട്ടി ഛത്രം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ പുഴല്‍ ജയിലില്‍ കഴിയുന്ന ടിടിഎഫ് വാസന്‍ സമര്‍പിച്ച ജാമ്യാപേക്ഷ കാഞ്ചീപുരം കോടതി നേരത്തെ തള്ളിയിരുന്നു.
ഈ സാഹചര്യത്തില്‍ ജാമ്യം തേടി ടിടിഎഫ് വാസന്‍ മദ്രാസ് ഹൈകോടതിയില്‍ ഹര്‍ജി സമര്‍പിച്ചു. കന്നുകാലികള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് ബ്രേക് പിടിച്ചതിനാല്‍ വാഹനത്തിന്റെ ചക്രം പൊങ്ങിയെന്നും ബ്രേക് ഇട്ടില്ലെങ്കില്‍ കന്നുകാലികള്‍ക്ക് അപകടമുണ്ടാകുമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പിച്ചത്.
കൂടാതെ, അപകടത്തില്‍ പരുക്കേറ്റ് ജയിലില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നും വ്രണങ്ങള്‍ വഷളാകുന്നതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. താന്‍ നിരപരാധിയാണെന്നും ഒരു കുറ്റകൃത്യത്തിലും ഉള്‍പെട്ടിട്ടില്ലെന്നും കോടതി വിധിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയെങ്കിലും മദ്രാസ് ഹൈകോടതി വാസന് ജാമ്യം അനുവദിച്ചില്ല.
അതേസമയം അപകടത്തിന്റെ സിസിടിവി ദൃശ്യവും അപകടം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് നിയമങ്ങള്‍ ലംഘിച്ചതിനും ജീവന് ഭീഷണി ഉയര്‍ത്തിയതിനും വാസനെതിരെ പൊലീസില്‍ പരാതി എത്തിയിരുന്നു.
പൊതു റോഡുകളില്‍ ബൈക് സ്റ്റണ്ടുകള്‍, റേസിംഗ് മുതലായവയുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന വാസന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒട്ടേറെ ആരാധകരാണുള്ളത്. അതേസമയം, യുട്യൂബര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ഇത് ആദ്യമായല്ല ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ പരസ്യമായി ലംഘിച്ചതിന് പലപ്പോഴും ഗതാഗത വകുപ്പ് പിടികൂടിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.