പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ ഇനി ഉണ്ടാവില്ല; പുതിയ നിയമവുമായി തമിഴ്നാട് സർകാർ

 


ചെന്നൈ: (www.kvartha.com 06.08.2021) തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍കാര്‍. പേരിനൊപ്പമുള്ള ജാതിവാല്‍ മുഴുവനായി നീക്കം ചെയ്ത് പകരം ഇനീഷ്യല്‍ മാത്രം ചേര്‍ക്കാനാണ് സർകാറിന്റെ തീരുമാനം.

തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദേശം പ്രസിദ്ധീകരണ വകുപ്പിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കി. കുട്ടികളില്‍ ജാതി ചിന്തയുണ്ടാകാതിരിക്കാനാണ് ഇത്തരത്തിലുള്ള നീക്കം. മാതൃകയെന്ന നിലയില്‍ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്ത് കണ്ടാല്‍ കുട്ടികള്‍ അതായിരിക്കും കണ്ട് പഠിക്കുകയെന്നും സ്റ്റാലിൻ വ്യക്തമാക്കി.

പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ ഇനി ഉണ്ടാവില്ല; പുതിയ നിയമവുമായി തമിഴ്നാട് സർകാർ

എം ജി ആര്‍, കരുണാനിധി എന്നിവര്‍ സമാനമായ തീരുമാനമെടുത്തിരുന്നു. തെരുവുകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കണമെന്ന് എം ജി ആറും ജില്ലകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കാന്‍ 1997ല്‍ കരുണാനിധിയും ഉത്തരവിട്ടിരുന്നു.

Keywords:  News, Chennai, Tamilnadu, Chief Minister, National, Tamil textbook, Tamil textbook drops caste surnames of eminent scholars.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia