Died | 2022 ലെ മിസ്റ്റര്‍ തമിഴ് നാട് വിജയി അരവിന്ദ് ശേഖര്‍ ഹൃദയാഘാതം മൂലം മരിച്ചു; മരണം 30-ാം വയസില്‍, ഞെട്ടി ആരാധകര്‍
Aug 5, 2023, 16:41 IST
ചെന്നൈ: (www.kvartha.com) തമിഴ് നാട് ബോഡി ബില്‍ഡര്‍ ഹൃദയാഘാതം മൂലം മരിച്ചു. 2022 ലെ മിസ്റ്റര്‍ തമിഴ് നാട് വിജയി ആണ് അരവിന്ദ് ശേഖര്‍ (30). കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ് നടി ശ്രുതി ഷണ്‍മുഖപ്രിയയുടെ ഭര്‍ത്താവാണ് അരവിന്ദ്. ഭാരതി കണ്ണമ്മ ഫെയിം നടിയാണ് ശ്രുതി. വര്‍ഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴിഞ്ഞ മേയിലാണു വിവാഹിതരായത്. ടെലിവിഷന്‍ രംഗത്തെ ജനപ്രിയ താരമാണ് ശ്രുതി ഷണ്‍മുഖപ്രിയ. അടുത്തിടെയാണ് ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
പേരെടുത്ത വെയ്റ്റ് ലോസ് കോച് കൂടിയായിരുന്ന അരവിന്ദ്. ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓണ്‍ലൈനില്‍ നടത്തിയിരുന്ന ക്ലാസുകള്‍ക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്.
അരവിന്ദിന്റെ ആഗസ്മിക മരണത്തിന്റെ ഞെട്ടിലിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.
തമിഴ് നടി ശ്രുതി ഷണ്‍മുഖപ്രിയയുടെ ഭര്‍ത്താവാണ് അരവിന്ദ്. ഭാരതി കണ്ണമ്മ ഫെയിം നടിയാണ് ശ്രുതി. വര്‍ഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴിഞ്ഞ മേയിലാണു വിവാഹിതരായത്. ടെലിവിഷന്‍ രംഗത്തെ ജനപ്രിയ താരമാണ് ശ്രുതി ഷണ്‍മുഖപ്രിയ. അടുത്തിടെയാണ് ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
അരവിന്ദിന്റെ ആഗസ്മിക മരണത്തിന്റെ ഞെട്ടിലിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.
Keywords: Tamil TV actress Shruti Shanmuga Priya’s husband Arvind died of Heart attack at 30, Chennai, News, Arvind Shekhar, Dead, Obituary, Heart Attack, Body Builder, Hospita, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.