Woman Died | മകന്റെ കോളജ് ഫീസ് അടക്കാന്‍ പണമില്ല; 'വാഹനാപകടത്തില്‍ ഇരകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ വനിതയ്ക്ക് ദാരുണാന്ത്യം'; അറ്റകൈ പ്രയോഗം തമിഴ്‌നാട് സര്‍കാര്‍ വന്‍ തുക നല്‍കുന്നുവെന്ന ധാരണയില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 


സേലം: (www.kvartha.com) മകന്റെ കോളജ് ഫീസ് അടക്കാനുള്ള പണം കണ്ടെത്താനായി 45 തിരഞ്ഞെടുത്ത വഴി ഞെട്ടിപ്പിക്കുന്നത്. വാഹനാപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ചതായി റിപോര്‍ട്. തമിഴ്‌നാട്ടിലെ സേലത്താണ് ദാരുണ് സംഭവം. കലക്ടറുടെ ഓഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്ന പാപ്പാത്തി എന്ന 45 കാരിയാണ് മരിച്ചത്. 

ജൂണ്‍ 28നാണ് ദാരുണ സംഭവം നടന്നത്. ഇതേ ദിവസം തന്നെ നേരത്തെ ഒരു ബൈകിന് മുന്നില്‍ ചാടാന്‍ പാപ്പാത്തി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ അപകടത്തില്‍ ഇവര്‍ക്ക് പരുക്കുകള്‍ ഏറ്റിരുന്നില്ല. ഇതോടെയാണ് ഇവര്‍ ബസിന് മുന്നിലേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് തമിഴ്‌നാട് സര്‍കാര്‍ വന്‍ തുക നല്‍കുന്നുവെന്ന ധാരണയിലായിരുന്നു മകന്റെ കോളജ് ഫീസ് അടയ്ക്കാനായി വീട്ടമ്മ അറ്റകൈ പ്രയോഗം നടത്തിയതെന്നാണ് വിവരം. റോഡിന് വശത്ത് കൂടി നടന്നുവരുന്ന സ്ത്രീ ബസിന് മുന്നിലേക്ക് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞശേഷം 15 വര്‍ഷമായി മക്കളെ തനിയെ ആയിരുന്നു ഇവര്‍ വളര്‍ത്തിയിരുന്നത്. ഇതിനിടയിലാണ് വാഹനാപകടത്തിലെ നഷ്ടപരിഹാരത്തേക്കുറിച്ച് ആരോ ഇവരെ തെറ്റിധരിപ്പിച്ചത്. മകന്റെ കോളജ് ഫീസ് അടയ്ക്കാന്‍ സാധിക്കാത്തതില്‍ പാപ്പാത്തി കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.

Woman Died | മകന്റെ കോളജ് ഫീസ് അടക്കാന്‍ പണമില്ല; 'വാഹനാപകടത്തില്‍ ഇരകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ വനിതയ്ക്ക് ദാരുണാന്ത്യം'; അറ്റകൈ പ്രയോഗം തമിഴ്‌നാട് സര്‍കാര്‍ വന്‍ തുക നല്‍കുന്നുവെന്ന ധാരണയില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


Keywords:  News, National, National-News, Accident-News, Tamilnadu, Woman, Compensation, College Fees, Died, Tamilnadu: Woman jumps in front of bus to get compensation to pay son's college fees, dies.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia