Accident | ടാങ്കർ ലോറി ഇരുചക്ര വാഹനത്തിലിടിച്ച് യുവ മോഡൽ മരിച്ചു; സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു
● സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്.
● ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനിയെ രക്ഷിക്കാനായില്ല.
● ടാങ്കർ ഡ്രൈവർ അപകടം ഉണ്ടായ ഉടൻ തന്നെ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.
മുംബൈ: (KVARTHA) ബാന്ദ്രയിൽ ടാങ്കർ ലോറി ഇരുചക്ര വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവ മോഡൽ മരിച്ചു. മുംബൈ മലാഡ് സ്വദേശിയായ ശിവാനി സിംഗ് (25) എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഡോ. ബാബാസാഹെബ് അംബേളൂർ റോഡിലാണ് ദാരുണ സംഭവം ഉണ്ടായത്.
സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. അമിത വേഗതയിൽ വന്ന ടാങ്കർ ലോറി ഇരുചക്ര വാഹനത്തിലിടിക്കുകയും ശിവാനി റോഡിലേക്ക് തെറിച്ചുവീണ് ടാങ്കറിന്റെ ചക്രത്തിനടിയിലാവുകയായിരുന്നു. സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനിയെ രക്ഷിക്കാനായില്ല.
ടാങ്കർ ഡ്രൈവർ അപകടം ഉണ്ടായ ഉടൻ തന്നെ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രൈവറെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
#TankerAccident, #ShivaniSingh, #Mumbai, #TragicDeath, #TwoWheelerAccident, #RoadSafety