സികിം ലോടറിക്ക് നികുതി ഏര്‍പെടുത്തിയ കേരള സര്‍കാര്‍ നടപടി ശരിവച്ച് സുപ്രീംകോടതി
Mar 23, 2022, 15:21 IST
ന്യൂഡെല്‍ഹി: (www.kvartha.com 23.03.2022) സികിം ലോടറിക്ക് നികുതി ഏര്‍പെടുത്തിയ കേരള സര്‍കാര്‍ നടപടി ശരിവച്ച് സുപ്രീംകോടതി. 2005 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ച നികുതി സികിമിന് കൈമാറണമെന്ന കേരള ഹൈകോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. മൂല്യവര്‍ധിത നികുതി നിലവില്‍ വരുകയും ലോടറി നറുക്കെടുപ്പിന് ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാക്കുകയും ചെയ്തതോടെയാണ് പ്രത്യേക നികുതി ഏര്‍പെടുത്തിയത്.
2008ല്‍ സികിം സര്‍കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂടേഴ്സ് പ്രൊപ്രൈറ്റര്‍ എ ജോണ്‍ കെന്നഡിയും കേരളത്തിന്റെ നടപടിക്കെതിരെ ഹൈകോടതിയിലാണ് അപ്പീല്‍ സമര്‍പിച്ചിരുന്നത്. നികുതി ഏര്‍പെടുത്തിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു.

ലോടറി കേന്ദ്ര വിഷയമായതിനാല്‍ സംസ്ഥാനത്തിന് നികുതി ചുമത്തിക്കൊണ്ട് നിയമം പാസാക്കാന്‍ കഴിയില്ലെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. കേരളം നികുതിയായി പിരിച്ചത് 250 കോടിയോളം രൂപയാണ്. സംസ്ഥാന സര്‍കാര്‍ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് പുറത്തുവന്നത്.
Keywords: New Delhi, News, National, Government, Supreme Court, Tax, Kerala, Tax&Savings, Lottery, Tax on Sikkim lottery; Supreme Court upholds Kerala government's action.
Keywords: New Delhi, News, National, Government, Supreme Court, Tax, Kerala, Tax&Savings, Lottery, Tax on Sikkim lottery; Supreme Court upholds Kerala government's action.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.