ആദായ നികുതി റിടേണ്‍ ഫയല്‍ ചെയ്യുന്നതിന് പുതിയ സംവിധാനം; തെറ്റുകള്‍ തിരുത്തുന്നതിനായി നികുതി ദായകര്‍ക്ക് അവസരം
Feb 1, 2022, 14:07 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) ആദായ നികുതിയില്‍ പുതിയ ഇളവുകളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്ലാബുകളില്‍ മാറ്റമില്ല. എന്നാല്‍ ആദായ നികുതി റിടേണ്‍ ഫയല്‍ ചെയ്യുന്നതിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിടേണിലെ തെറ്റുകള്‍ തിരുത്തുന്നതിനായി നികുതിദായകര്‍ക്ക് അവസരം നല്‍കും. ഇതുപ്രകാരം രണ്ടുവര്‍ഷത്തിനുളളില്‍ നികുതിദായകര്‍ക്ക് അപ്ഡേറ്റ് ചെയ്ത റിടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി നിര്‍മല സിതാരാമന്‍ അറിയിച്ചു.
സര്‍കാരിന്റെ കൈകള്‍ക്ക് ബലമേകുന്ന രാജ്യത്തെ നികുതിദായകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഡയറക്ട് ടാക്സിനെ കുറിച്ച് പ്രതിപാദിക്കുന്ന പ്രസംഗത്തിലെ പാര്‍ട് ബി ധനമന്ത്രി വായിച്ചത്. മഹാഭാരതത്തിലെ ശാന്തിപര്‍വം അധ്യായം പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം.
സഹകരണ സംഘങ്ങള്‍ക്ക് മിനിമം നികുതി 15 ശതമാനമാക്കി. സംസ്ഥാന സര്‍കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് 14 ശതമാനം വരെ നികുതിയിളവു ലഭിക്കും. വെര്‍ച്വല്‍, ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതിയുണ്ടാകും. വെര്‍ച്വല്‍ കറന്‍സി അടക്കമുള്ള ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ്. വ്യാപാര പ്രോല്‍സാഹന ആനുകൂല്യത്തിനും നികുതി പ്രഖ്യാപിച്ചു.
Keywords: Taxpayers Can Now File Updated Tax Return Within 2 Years From Relevant AY, New Delhi, News, Income Tax, Minister, Budget, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.