315 നെ മൂന്നു കൊണ്ട് ഹരിക്കാനറിയാത്ത അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

 


കാണ്‍പൂര്‍:(www.kvartha.com 04.11.2014) 315 നെ മൂന്നു കൊണ്ട് ഹരിക്കാനറിയാത്ത അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ബിധാനുവിലെ ഹര്‍ഷ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ രുചി ശ്രീവാസ്തയ്ക്കാണ് സസ്‌പെന്‍ഷന്‍. ബേസിക് ശിക്ഷാ അധികാരിയാണ് (ബി എസ് എ)അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.

അടുത്തിടെ സ്‌കൂള്‍ സന്ദര്‍ശിച്ച ബിഎസ്എ  മൂന്നാംക്ലാസിലെ വിദ്യാര്‍ത്ഥികളോട് 312 എന്ന് അക്കത്തില്‍ എഴുതാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടികള്‍ക്ക് സംഖ്യ എഴുതാന്‍ അറിയില്ലായിരുന്നു. തുടര്‍ന്ന് അധ്യാപികയോട് 315 ഹരണം 3 ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്യാന്‍ തനിക്കറിയില്ലെന്ന മറുപടിയാണ്  നല്‍കിയത്.

ഇതില്‍ ക്ഷുഭിതനായ  ബി എസ് എ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. സ്‌കൂളിലെ പല അധ്യാപകരും പഠിപ്പിക്കുന്നതിനേക്കാള്‍ പ്രാധാന്യം മൊബൈല്‍ ഫോണിന് നല്‍കുന്നുവെന്നും   ബിഎസ്എ പറഞ്ഞു.
315 നെ മൂന്നു കൊണ്ട് ഹരിക്കാനറിയാത്ത അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Teacher suspended for failing to divide 315 by 3, School, Children, Visit, Study, Mobile Phone, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia