Suicide attempt | 'പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി വിഷം കഴിച്ചു, ബാക്കിവന്നത് കണ്ടുനിന്ന സഹപാഠികളും കഴിച്ചു'; 2പേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
Oct 29, 2022, 15:30 IST
ഇന്‍ഡോര്‍: (www.kvartha.com) പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി വിഷം കഴിച്ചു, ബാക്കിവന്നത് കണ്ടുനിന്ന സഹപാഠികളും കഴിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ദാരുണമായ സംഭവം റിപോര്‍ട് ചെയ്തത്. വ്യത്യസ്ത കാരണങ്ങളാലാണ് മൂവരും ഒരുമിച്ച് വിഷം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സെഹോര്‍ ജില്ലയിലെ അസ്ത ടൗണ്‍ നിവാസികളാണ് കുട്ടികള്‍.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വെള്ളിയാഴ്ച സ്‌കൂളില്‍ പോകാതെ 100 കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോറിലെത്തിയാണ് പെണ്‍കുട്ടികള്‍ വിഷം കഴിച്ചത്. മരിച്ച പെണ്‍കുട്ടികളിലൊരാളുടെ ആണ്‍ സുഹൃത്തിന്റെ വീട് ഇന്‍ഡോറിലാണ്. ഇയാളെ കാണാനാണ് സ്‌കൂളില്‍ പോകാതെ കുട്ടികള്‍ ഇന്‍ഡോറിലേക്ക് ബസ് കയറിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ എടുക്കാത്തതിനാല്‍ നേരിട്ട് കാണണമെന്ന് പെണ്‍കുട്ടി ആഗ്രഹിക്കുകയായിരുന്നു.
പെണ്‍കുട്ടിക്കൊപ്പം മറ്റ് രണ്ട് സഹപാഠികളും കൂടി. ആണ്‍സുഹൃത്ത് കാണാന്‍ തയാറാകുന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചിരുന്നു. അതിനായി അസ്തയില്‍ നിന്ന് തന്നെ വിഷം വാങ്ങി സൂക്ഷിച്ചു. ഇന്‍ഡോറിലെത്തിയപ്പോള്‍ പെണ്‍കുട്ടികളിലൊരാള്‍ ആണ്‍കുട്ടിയെ വിളിച്ചു.
തുടര്‍ന്ന് അവര്‍ ഒരു പാര്‍കില്‍ കാത്തിരുന്നു. എന്നാല്‍ ആണ്‍സുഹൃത്ത് എത്തിയില്ല. ഇതോടെ പെണ്‍കുട്ടി വിഷം കഴിച്ചു. തുടര്‍ന്ന് രണ്ടാമത്തെ കുട്ടിയും വിഷം കഴിച്ചു. താന്‍ വീട്ടില്‍ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ചികിത്സയിലുള്ള ആ പെണ്‍കുട്ടി പറഞ്ഞു.

ഇവര്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളായതിനാലാണ് താന്‍ വിഷം കഴിച്ചതെന്നും ചികിത്സയിലുള്ള പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവം കണ്ട് പാര്‍കിലുള്ള ആളുകളാണ് പെണ്‍കുട്ടിളെ ആശുപത്രിയില്‍ എത്തിച്ചത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ഇന്‍ഡോറിലെത്തിയിട്ടുണ്ട്.
Keywords: Teen Consumes Poison After Boyfriend Refuses To Meet. Her Friends Follow, Madhya pradesh, News, Suicide Attempt, Dead, Police, Students, Phone call, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.