ആറടി നീളമുള്ള മുടിയുമായി ഇന്ത്യകാരി നിലാന്‍ഷി പട്ടേല്‍ ഗിന്നസ് ബുക്കിലേക്ക്; മനോഹരമായ മുടിയുടെ പിന്നിലെ രഹസ്യം അമ്മയുണ്ടാക്കുന്ന എണ്ണയിലെ ചില ചേരുവകളെന്ന് വ്യക്തമാക്കി പെണ്‍കുട്ടി

 



ഗാന്ധിനഗർ: (www.kvartha.com 21.01.2020) ഇന്ത്യകാരിയായ കൗമാരകാരി നിലാന്‍ഷി പട്ടേല്‍ നീളമേറിയ മുടിയുമായി ഗിന്നസിലേക്ക്. ഗുജറാത്തുകാരിയായ പതിനേഴുകാരിയുടെ മുടിയുടെ നീളം 190 സെന്റീ മീറ്ററാണ്. അതായത് ആറടി 2.8 ഇഞ്ച്. കഴിഞ്ഞവര്‍ഷം നവംബറില്‍ 170.5 സെന്റീമീറ്റര്‍ മുടിയുമായി നിലാന്‍ഷി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിലാന്‍ഷിയുടെ മുടിയുടെ ഫോട്ടോയും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഏറ്റവും നീളമുള്ള മുടിയുള്ള കൗമാരിക്കാരി എന്ന റെക്കോര്‍ഡിനുടമയായ ഇന്ത്യയില്‍ നിന്നുള്ള നിലാന്‍ഷി പട്ടേല്‍. 190 സെന്റീ മീറ്ററാണ് ഇവരുടെ മുടിയുടെ നീളം.' ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പില്‍ പറയുന്നു.

ആറടി നീളമുള്ള മുടിയുമായി ഇന്ത്യകാരി നിലാന്‍ഷി പട്ടേല്‍ ഗിന്നസ് ബുക്കിലേക്ക്; മനോഹരമായ മുടിയുടെ പിന്നിലെ രഹസ്യം അമ്മയുണ്ടാക്കുന്ന എണ്ണയിലെ ചില ചേരുവകളെന്ന് വ്യക്തമാക്കി പെണ്‍കുട്ടി

തന്റെ മനോഹരമായ മുടിയുടെ പിന്നിലെ രഹസ്യം അമ്മ വീട്ടിലുണ്ടാക്കുന്ന എണ്ണയാണെന്ന് നിലാന്‍ഷി വ്യക്തമാക്കുന്നു. എന്നാല്‍ അതില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ അമ്മയ്ക്ക് മാത്രമേ അറിയാവു എന്നും പറയുന്നു.

ഗിന്നസ് ബുക്കില്‍ ഇടം നേടാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിലാന്‍ഷിയുടെ പ്രതികരണം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാകണം എന്നാണ് നിലാന്‍ഷിയുടെ സ്വപ്നം. പഠനത്തിന് മുടി ഒരു തടസ്സമേയല്ല എന്ന് ഇവര്‍ പറയുന്നു. ചീകിയൊതുക്കാന്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ സമയം വേണമെങ്കിലും മുടി ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ മുറിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും പേര് ഗിന്നസ് ബുക്കില്‍ എത്തണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇത്രയും നീളമുള്ള മുടി ഉണങ്ങാന്‍ തന്നെ ഒന്നരമണിക്കൂര്‍ സമയമെടുക്കുന്നതിനാല്‍ ആഴ്ചയില്‍ ഒരു തവണ മാത്രമേ മുടി കഴുകാറുള്ളൂവെന്ന് അവര്‍ വ്യക്തമാക്കുന്നു.

'അമ്മയാണ് മുടി പരിപാലിക്കുന്നത്. ചെറുപ്പം മുതല്‍ അമ്മ മുടി പരിപാലിക്കുന്ന സമയത്ത് തന്റെ കയ്യില്‍ പുസ്തകവുമുണ്ടായിരിക്കും' എന്ന് നിലാന്‍ഷി പറയുന്നു. ഭാവിയിലും ഏറ്റവും നീളം കൂടിയ മുടിയുള്ള വ്യക്തിയായി അറിയപ്പെടണമെന്നാണ് ആഗ്രഹമെന്ന് നിലാന്‍ഷി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )


Keywords:  News, National, India, Gujarath, Guinness Book, Mother, Health & Fitness, Teen Girl to Guinness World Record with Longest Hair
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia