യാത്രക്കാര്‍ നോക്കിനില്‍ക്കെ പെണ്‍കുട്ടിയെ ശല്യം ചെയ്തു; ഓടുന്ന ബസില്‍ നിന്നും ഒമ്പതാം ക്ലാസുകാരി എടുത്തുചാടി
Aug 10, 2015, 16:38 IST
ജംഷഡ്പുര്‍: (www.kvartha.com 10.08.2015) യാത്രക്കാര്‍ നോക്കിനില്‍ക്കെ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തു. സഹായത്തിനായി കരഞ്ഞു നിലവിളിച്ചിട്ടും ബസിലുണ്ടായിരുന്ന 20 യാത്രക്കാരും നോക്കിനിന്നതല്ലാതെ അനങ്ങിയില്ല. ശല്യം രൂക്ഷമായതോടെ ഒടുവില്‍ ബസിന്റെ മുന്‍വശത്തെ ഡോറിലൂടെ പെണ്‍കുട്ടി എടുത്തുചാടി. ജംഷഡ്പുരില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഒമ്പതാംക്ലാസുകാരിക്കാണ് ബസില്‍ രണ്ട് യുവാക്കളുടെ ശല്യം ഏറ്റുവാങ്ങേണ്ടിവന്നത്. ബസില്‍ നിന്നും എടുത്തുചാടിയ പെണ്‍കുട്ടിക്ക് തലയ്ക്കും കാലിനും പരുക്കുണ്ട്. പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്വകാര്യബസ് ഡ്രൈവറെയും രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബസ് കണ്ടക്ടര്‍ ഒളിവിലാണ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും സുഹൃത്തുക്കളാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് പിടിയിലായ യുവാക്കളെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ അനൂപ് ടി മാത്യൂ പറഞ്ഞു.
Also Read:
സ്വകാര്യ ബസ് റോഡരികിലേക്ക് പാഞ്ഞുകയറി; ഒഴിവായത് വന്‍ ദുരന്തം
Keywords: Teen Harassed On Bus. 20 People Refused to Help. Now, She's in Hospital, Passengers, Police, Arrest, Youth, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.