പതിനഞ്ചുകാരിയെ പീഡിപ്പിച്ച കാമുകനുള്‍പ്പെട്ട മുന്നംഗസംഘം പിടിയില്‍; 4 പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു
Nov 6, 2016, 11:20 IST
ന്യൂഡല്‍ഹി: (www.kvartha..com 06.11.2016) പതിനഞ്ചുകാരിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ കാമുകനുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4 പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. ന്യൂഡല്‍ഹിയിലെ പഹാര്‍ഗഞ്ചില്‍ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
ഒന്നാം പ്രതിയായ രഹനും പെണ്‍കുട്ടിയും തമ്മില്‍ ഒന്നരവര്‍ഷമായി പ്രണയത്തിലായിരുന്നു. സംഭവദിവസം പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച രഹന്‍ പിന്നീട് കുട്ടിയെ ഒരു ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് ഏഴ് പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു
ജ്യൂസില്‍ ലഹരി പദാര്‍ത്ഥം നല്‍കിയായിരുന്നു പീഡനമെന്നും അറസ്റ്റിലായ രഹനെതിരെ മോഷണം, മാല പൊട്ടിക്കല്‍ തുടങ്ങി നിരവധി കേസുകള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രഹനെതിരെ ഐ പി സി സെക്ഷന്‍ 376 പ്രകാരം പീഡനത്തിന് കേസ് എടുത്തു

Keywords: Girl, Boy, Friends, Hotel, Case, Police, Arrested, Case, Love, Home, Media, Report, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.