Heart Attack | സ്കൂളിലേക്ക് പോകും വഴി കുഴഞ്ഞുവീണു; പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം


● തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ സിംഗരായപള്ളി ഗ്രാമത്തിലെ ശ്രീനിധി (16) ആണ് മരിച്ചത്.
● ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.
● ഏതാനും ദിവസങ്ങൾക്കു മുൻപ് സമാനമായ രീതിയിൽ മറ്റു ചില കുട്ടികളും ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു.
ഹൈദരാബാദ്: (KVARTHA) സ്കൂളിലേക്ക് പോകുന്ന വഴി കുഴഞ്ഞുവീണതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി മരണമടഞ്ഞു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ സിംഗരായപള്ളി ഗ്രാമത്തിലെ ശ്രീനിധി (16) ആണ് മരിച്ചത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ ശ്രീനിധിക്ക് നെഞ്ച് വേദനയുണ്ടാകുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു.
ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് സിപിആർ ഉൾപ്പടെ നൽകിയെങ്കിലും വിദഗ്‌ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു. പിന്നീട് രണ്ടാമത്തെ ആശുപത്രിയിൽവെച്ച് ശ്രീ നിധി മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.
ശ്രീനിധിയുടെ അകാലമരണം സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി. പ്രായം കുറഞ്ഞ കുട്ടികളിലെ ഹൃദയാഘാതങ്ങൾ വർധിച്ചു വരുന്നതിൽ ആശങ്കയുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണം ഉയർന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് സമാനമായ രീതിയിൽ മറ്റു ചില കുട്ടികളും ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം 22 ശതമാനം ഉയർന്നിട്ടുണ്ട് എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കുട്ടികൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടോ നെഞ്ച് വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും അവർ നിർദ്ദേശിക്കുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A 16-year-old girl died of a suspected heart attack on her way to school in Telangana. The incident took place in Singarayanapalli village in Kamareddy district. The girl, identified as Sreenidhi, collapsed after complaining of chest pain. She was rushed to a hospital but could not be saved.
#HeartAttack #Telangana #StudentDeath #Tragedy #School #India