ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി മോഡലുകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് നൂറോളം പുരുഷന്മാരെ പറ്റിച്ച പെണ്‍കുട്ടികള്‍ അറസ്റ്റില്‍

 


മിര്‍ചൗക്ക്: (www.kvartha.com 08.09.2015) ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് നൂറോളം പുരുഷന്മാരെ കബളിപ്പിച്ച പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. കൗമാരക്കാരായ പെണ്‍കുട്ടികളാണ് അറസ്റ്റിലായത്. സുന്ദരികളായ മോഡലുകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ ഇരകളെ കണ്ടെത്തിയിരുന്നത്.

കോളേജ് വിദ്യാര്‍ത്ഥിനികള്‍ എന്ന് പരിചയപ്പെടുത്തിയ ശേഷം ഇവര്‍ ഇരകളില്‍ നിന്നും സിം കാര്‍ഡുകളും ക്യാമറകളും പണവും തട്ടുകയാണ് പതിവ്. നൂറിലേറെ പേര്‍ ഇവരുടെ തട്ടിപ്പിനിരകളായതായി മിര്‍ചൗക്ക് പോലീസ് വ്യക്തമാക്കി.

ചില ഇരകളുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ പരിശോധിച്ചതോടെയാണ് നിരവധി പേര്‍ തട്ടിപ്പിനിരയായതായി കണ്ടെത്തിയത്. ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് പെണ്‍കുട്ടികളെ പോലീസ് പിടികൂടിയത്.

ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി മോഡലുകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് നൂറോളം പുരുഷന്മാരെ പറ്റിച്ച പെണ്‍കുട്ടികള്‍ അറസ്റ്റില്‍


SUMMARY: Two teenaged girls tricks men and dupes them through social networking sites, in order to get their money has been arrested by the Mirchowk police on Monday.

Keywords: Facebook, Teenage girls, Arrest,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia