Accident | തെലങ്കാനയില്‍ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; 5 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

 


ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയിലെ സൂര്യപേട്ടയില്‍ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പെടെ അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഞായറാഴ്ച പുലര്‍ചെ മുനഗലയുടെ പ്രാന്തപ്രദേശത്തുള്ള അയ്യപ്പക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

30 പേരുമായി സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് ഹൈദരാബാദ്-വിജയവാഡ ദേശീയ പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനിടെ വിജയവാഡ ഭാഗത്തേക്ക് അമിതവേഗതയില്‍ വന്ന ലോറി ട്രാക്ടറില്‍ ഇടിക്കുകയായിരുന്നു.

Accident | തെലങ്കാനയില്‍ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; 5 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായതെന്നും ട്രാക്ടറില്‍ 30 പേര്‍ സഞ്ചരിച്ചിരുന്നതായും മുനഗല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആഞ്ജനേയുലു വ്യക്തമാക്കി.

Keywords: Hyderabad, News, National, Death, Injured, Accident, Police, Telangana: 5 died, 20 injured in tractor-lorry collision.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia