Gold ATM | ഇനി എടിഎമ്മില്‍ നിന്ന് പണം മാത്രമല്ല, സ്വര്‍ണവും പിന്‍വലിക്കാം; രാജ്യത്ത് ആദ്യം; വിശേഷങ്ങള്‍ അറിയാം; വീഡിയോ

 


ഹൈദരാബാദ്: (www.kvartha.com) പണം പിന്‍വലിക്കുന്നതിന് ബാങ്കുകളില്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള്‍ എടിഎമ്മുകള്‍, യുപിഐ, നെറ്റ് ബാങ്കിംഗ്, മൊബൈല്‍ വാലറ്റുകള്‍ എന്നിവ പണം പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ കുറച്ചിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ എടിഎമ്മുകള്‍ (Gold ATM) എന്ന ആശയം നിങ്ങള്‍ക്ക് അത്ര പരിചിതമായിരിക്കില്ല. ജ്വല്ലറി സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ എടിഎം വഴി സ്വര്‍ണം വാങ്ങാം. സാധാരണ എടിഎം പോലെ തോന്നിക്കുന്ന ഈ എടിഎം തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഗോള്‍ഡ്സിക്ക എന്ന കമ്പനിയാണ് ഇന്ത്യയില്‍ ആദ്യമായി സ്വര്‍ണ എടിഎം സ്ഥാപിച്ചത്.
              
Gold ATM | ഇനി എടിഎമ്മില്‍ നിന്ന് പണം മാത്രമല്ല, സ്വര്‍ണവും പിന്‍വലിക്കാം; രാജ്യത്ത് ആദ്യം; വിശേഷങ്ങള്‍ അറിയാം; വീഡിയോ

ഉപയോഗത്തിന്റെ ലാളിത്യം, 24 മണിക്കൂറും ലഭ്യത, വില പരിധിക്കുള്ളില്‍ സ്വര്‍ണം വാങ്ങാം തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ ഗോള്‍ഡ് എടിഎമ്മിനുണ്ടെന്ന് കമ്പനി പറയുന്നു. ഇടപാടുകള്‍ക്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ഹൈദരാബാദ് ആസ്ഥാനമായുള്ള ഓപ്പണ്‍ക്യൂബ് ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് സ്വര്‍ണ എടിഎമ്മിനുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. ഹൈദരാബാദിലെ ബേഗംപേട്ടിലുള്ള ഗോള്‍ഡ്സിക്ക കോര്‍പ്പറേറ്റ് ആസ്ഥാനത്താണ് ആദ്യത്തെ തല്‍സമയ സ്വര്‍ണ എടിഎം സ്ഥിതി ചെയ്യുന്നത്.

അഞ്ച് കിലോ സ്വര്‍ണം സൂക്ഷിക്കാനുള്ള ശേഷിയാണ് സ്വര്‍ണ എടിഎമ്മിനുള്ളത്. 0.5 ഗ്രാം മുതല്‍ 100 ??ഗ്രാം വരെയുള്ള സ്വര്‍ണത്തിന് എട്ട് ഓപ്ഷനുകള്‍ ലഭ്യമാണ്. 0.5 ഗ്രാം, ഒരു ഗ്രാം, രണ്ട് ഗ്രാം, അഞ്ച് ഗ്രാം, 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം, 100 ഗ്രാം എന്നീ ഓപ്ഷനുകളില്‍ സ്വര്‍ണം വാങ്ങാം. സ്വര്‍ണ വില എപ്പോഴും ചാഞ്ചാട്ടം കാണിക്കുന്നതിനാല്‍ അത് വാങ്ങുന്നത് വെല്ലുവിളിയാണെന്ന് ഗോള്‍ഡ്സിക്ക അധികൃതര്‍ പറയുന്നു. അതിനാല്‍ സ്വര്‍ണം കൂടുതല്‍ താങ്ങാനാവുന്നതും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

മറ്റേതൊരു എടിഎമ്മിനെയും പോലെ സ്വര്‍ണ എടിഎമ്മും പ്രവര്‍ത്തിക്കുന്നു. സ്വര്‍ണം വാങ്ങാന്‍ ലഭ്യമായ ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം,ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്യണം. 0.5 ഗ്രാം മുതല്‍ 100 ഗ്രാം വരെ സ്വര്‍ണം എടിഎമ്മില്‍ നിന്ന് ലഭിക്കും. 0.5 ഗ്രാമില്‍ താഴെയോ 100 ഗ്രാമില്‍ കൂടുതലോ സ്വര്‍ണം വാങ്ങാന്‍ കഴിയില്ല. സ്വര്‍ണത്തിന്റെ തത്സമയ വിലയും സ്‌ക്രീനില്‍ ദൃശ്യമാകും. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ 24x7 സൗകര്യം നല്‍കുക എന്നതാണ് ഗോള്‍ഡ് എടിഎമ്മിന്റെ ലക്ഷ്യം. എടിഎമ്മില്‍ നിന്ന് വിതരണം ചെയ്യുന്ന സ്വര്‍ണ നാണയങ്ങള്‍ 24 കാരറ്റും 999 പരിശുദ്ധിയുമുള്ളതാണെന്ന് കമ്പനി വ്യക്തമാക്കി.

Keywords:  Latest-News, National, Telangana, Top-Headlines, Hyderabad, ATM, Cash, Gold, Video, Telangana: India's first gold ATM launched in Hyderabad.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia