K Kavitha | തെലങ്കാനയില്‍ ബിആര്‍എസ് വിജയിക്കും, 95 സീറ്റുകള്‍ മുതല്‍ 100 സീറ്റുകള്‍ വരെയാണ് പാര്‍ടി ലക്ഷ്യം വെക്കുന്നതെന്നും എംഎല്‍എ കെ കവിത

 


ഹൈദരാബാദ്: (KVARTHA) തെലങ്കാനയില്‍ വിജയിക്കുമെന്നും 95 സീറ്റുകള്‍ മുതല്‍ 100 സീറ്റുകള്‍ വരെയാണ് പാര്‍ടി ലക്ഷ്യം വെക്കുന്നതെന്നും ബിആര്‍എസ് എംഎല്‍എ കെ കവിത. കേന്ദ്ര സര്‍കാരിന്റെ സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് തെലങ്കാനയെന്നും കവിത പറഞ്ഞു.  

അധികാരത്തില്‍ തിരിച്ച് വരും എന്നതില്‍ 100 ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും ബിആര്‍എസ് തെലങ്കാനയിലെ ജനങ്ങളോടൊപ്പവും ജനങ്ങള്‍ ബിആര്‍എസിനൊപ്പവുമാണെന്നെന്നും രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും സ്വപ്നം പോലും കാണാനാവാത്ത പല കാര്യങ്ങളും ജനങ്ങള്‍ക്കായി ചെയ്തിട്ടുണ്ടെന്നും കവിത പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ രാഹുല്‍ ഗാന്ധി ഒരു നേതാവല്ലെന്നും എഴുതികൊടുക്കുന്നത് വായിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. 

K Kavitha | തെലങ്കാനയില്‍ ബിആര്‍എസ് വിജയിക്കും, 95 സീറ്റുകള്‍ മുതല്‍ 100 സീറ്റുകള്‍ വരെയാണ് പാര്‍ടി ലക്ഷ്യം വെക്കുന്നതെന്നും എംഎല്‍എ കെ കവിത

2014ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാന വിഭജിക്കപ്പെട്ടപ്പോള്‍ സംസ്ഥാനത്തിന്റെ ബജറ്റ് ഏകദേശം 69,000 കോടിയായിരുന്നു. ഇപ്പോള്‍ അത് ഏകദേശം മൂന്ന് ലക്ഷം കോടി രൂപയായിരുന്നു. 2014ല്‍ 1.24 ലക്ഷം രൂപയായിരുന്ന സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഇപ്പോള്‍ മൂന്നിരട്ടിയായി വര്‍ധിച്ച് 3.12 ലക്ഷം രൂപയായെന്നും കവിത വ്യക്തമാക്കി. അതേസമയം സര്‍കാരിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ അഴിമതി ആരോപണങ്ങള്‍ കവിത നിഷേധിച്ചു.
   
Keywords: News, National, Telangana, BRS, Seats, MLA, K Kavitha, Telangana least corrupt state in country, BRS targets 95-100 seats in Nov 30 polls, says Kavitha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia