Rohith Vemula | രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയല്ല; മരണം യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്ന്; അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ്
May 3, 2024, 16:22 IST
ഹൈദരാബാദ്: (KVARTHA) ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി തെലങ്കാന പൊലീസ്. ക്ലോഷര്‍ റിപോര്‍ട് ശനിയാഴ്ച തെലങ്കാന ഹൈകോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയല്ലെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് മരണമെന്നുമാണ് റിപോര്‍ടില്‍ പറയുന്നത്. തെളിവുകള്‍ ഹാജരാക്കാതെയാണ് കുടുംബത്തിന്റെ ജാതി സര്‍ടിഫികറ്റ് നിര്‍മിച്ചതെന്നും റിപോര്‍ടില്‍ പറയുന്നു.
പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ആളല്ല താനെന്ന് രോഹിത് വെമുല ബോധവാനായിരുന്നു. മാതാവാണ് സര്‍ടിഫികറ്റ് എത്തിച്ചുനല്‍കിയത്. ഇത് വെളിപ്പെടുന്നത് അകാഡമിക് ബിരുദങ്ങള്‍ നഷ്ടപ്പെടുത്തുമെന്നതും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നതും രോഹിത്തിന്റെ നിരന്തരഭയമായിരുന്നുവെന്നും റിപോര്‍ടില്‍ പറയുന്നു.
എന്നാല്‍ രോഹിത് വെമുലയെ മരണത്തിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യത്തിന്റേയോ തെളിവുകളൊന്നും ലഭ്യമല്ലെന്നും അദ്ദേഹത്തിന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നുമാണ് ക്ലോഷര്‍ റിപോര്‍ടിലെ പരാമര്‍ശം.
രോഹിത്തിന് അദ്ദേഹത്തിന്റെതായ പ്രശ്നങ്ങളുണ്ടായിരുന്നു. ലൗകിക ജീവിതത്തില്‍ തൃപ്തനല്ലായിരുന്നു. കാംപസില്‍ പഠനപ്രവര്‍ത്തനങ്ങളേക്കാള്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലായിരുന്നു ഇടപെട്ടുകൊണ്ടിരുന്നത്.
എന്നാല്‍ രോഹിത് വെമുലയെ മരണത്തിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യത്തിന്റേയോ തെളിവുകളൊന്നും ലഭ്യമല്ലെന്നും അദ്ദേഹത്തിന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നുമാണ് ക്ലോഷര്‍ റിപോര്‍ടിലെ പരാമര്‍ശം.
രോഹിത്തിന് അദ്ദേഹത്തിന്റെതായ പ്രശ്നങ്ങളുണ്ടായിരുന്നു. ലൗകിക ജീവിതത്തില്‍ തൃപ്തനല്ലായിരുന്നു. കാംപസില്‍ പഠനപ്രവര്‍ത്തനങ്ങളേക്കാള്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലായിരുന്നു ഇടപെട്ടുകൊണ്ടിരുന്നത്.
സര്‍വകലാശാലയുടെ തീരുമാനങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കുമായിരുന്നു. അന്ന് സര്‍വകലാശാലയില്‍ നിലനിന്നിരുന്ന സാഹചര്യങ്ങള്‍ മരണത്തിന് കാരണമായില്ലെന്നും റിപോര്‍ടില്‍ പരാമര്‍ശിക്കുന്നു.
ജാതി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയക്ക് തയാറാണോയെന്ന ചോദ്യത്തോട് രോഹിത്തിന്റെ അമ്മ രാധിക വെമുല മൗനം പാലിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപോര്‍ടില്‍ പറയുന്നു.
Keywords: Telangana Police Close Rohith Vemula Death Case File, Hyderabad, News, Telangana Police, Rohith Vemula, Death Case File, Close, Report, Student, DNA Test, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.