തെലുങ്കാന വിഭജനത്തിന് നിയമസഭാ പ്രമേയത്തിന്റെ ആവശ്യമില്ല: ജെയ്പാല്‍ റെഡ്ഡി

 


ഹൈദരാബാദ്: സംസ്ഥാന വിഭജനത്തിന് നിയമസഭാ പ്രമേയത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി എസ് ജെയ്പാല്‍ റെഡ്ഡി. ഇത് ഒരു രാഷ്ട്രീയ വിശദീകരണമല്ല, ഭരണഘടന വിശദീകരണമാണ്. ഭരണഘടനയനുസരിച്ച് സംസ്ഥാന വിഭജനത്തിന് നിയമസഭാ പ്രമേയം ആവശ്യമില്ല. കേന്ദ്രം പാസാക്കുന്ന ബില്‍ അതാത് നിയമസഭയിലേയ്ക്ക് അയക്കുക മാത്രമാണ് ചെയ്യുന്നത് ജെയ്പാല്‍ റെഡ്ഡി പറഞ്ഞു.

തെലുങ്കാന വിഭജനത്തിന് നിയമസഭാ പ്രമേയത്തിന്റെ ആവശ്യമില്ല: ജെയ്പാല്‍ റെഡ്ഡി
മുന്‍ എന്‍.ഡി.എ സര്‍ക്കാര്‍ മൂന്ന് സംസ്ഥാനങ്ങളെ വിഭജിച്ചപ്പോള്‍ നിയമസഭാ പ്രമേയങ്ങള്‍ കൊണ്ടുവന്നത് പരമ്പരാഗത നടപടിയുടെ ഭാഗമായാണെന്നും റെഡ്ഡി വ്യക്തമാക്കി. എന്നാല്‍ കേന്ദ്രമന്ത്രിസഭ പാസാക്കുന്ന ബില്‍ തീര്‍ച്ചയായും സംസ്ഥാന നിയമസഭയുടെ പരിഗണയ്ക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് അതൊന്നും തനിക്കറിയില്ലെന്നായിരുന്നു റെഡ്ഡിയുടെ പ്രതികരണം. തെലുങ്കാനയുടെ മുഖ്യമന്ത്രിയായി ജെയ്പാല്‍ റെഡ്ഡിയെ തിരഞ്ഞെടുക്കുമോയെന്ന ചോദ്യത്തോട് നിങ്ങള്‍ക്ക് വേറൊന്നും ചോദിക്കാനില്ലെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

SUMMARY: Hyderabad: Union Minister for Science and Technology S Jaipal Reddy on Saturday said that Legislative Assembly does not need to pass a resolution to bifurcate a state.

Keywords: National news, Telungana, YSR, Jagan Mohan Reddy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia