മറ്റെന്തിനെക്കാളുമുപരിയായി അവര്‍ ഒരമ്മയാണ്; ആന്ധ്രയില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കാന്‍ 1400 കിലോ മീറ്റര്‍ സ്‌കൂട്ടറോടിച്ച് 48കാരി

 


ഹൈദരാബാദ്: (www.kvartha.com 10.04.2020) കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ രാജ്യം മൊത്തം ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പലരും പലയിടത്തും കുടുങ്ങി. അത്തരത്തില്‍ ആന്ധ്രയില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കാന്‍ ഒരമ്മ കിലോ മീറ്ററകള്‍ താണ്ടി ഇരുചക്ര വാഹനത്തിലെത്തി. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഒറ്റപ്പെട്ട മകനെ തെലങ്കാനയില്‍ തിരിച്ചെത്തിക്കാന്‍ മൂന്ന് ദിവസമെടുത്ത് 1400 കിലോമീറ്ററാണ് ആ അമ്മ സഞ്ചരിച്ചത്.

പോലീസില്‍ നിന്ന് അനുമതി വാങ്ങി 48-കാരിയായ റസിയ ബീഗമാണ് ആന്ധ്രയില്‍ നിന്ന് മകനെ സ്‌കൂട്ടറില്‍ തിരിച്ചെത്തിച്ചത്. നെല്ലൂരിലെ സോളയില്‍ നിന്നാണ് അവര്‍ മകനേയും കൊണ്ടു മടങ്ങിയത്.

മറ്റെന്തിനെക്കാളുമുപരിയായി അവര്‍ ഒരമ്മയാണ്; ആന്ധ്രയില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കാന്‍ 1400 കിലോ മീറ്റര്‍ സ്‌കൂട്ടറോടിച്ച് 48കാരി

'ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളില്‍ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു' റസിയ ബീഗം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയബീഗം. 15 വര്‍ഷം മുമ്പേ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. രണ്ട് ആണ്‍ മക്കളുണ്ട്. ഒരാള്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 19 വയസുള്ള രണ്ടാമത്തെ മകന്‍ നിസാമുദ്ദീന്‍ എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്.

സുഹൃത്തിനെ യാത്ര അയക്കാനായിട്ടാണ് മാര്‍ച്ച് 12ന് നിസാമുദ്ദീന്‍ നെല്ലൂരിലേക്ക് പോയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങി. റൈഡിങിന് പോകുകയാണെന്ന് കരുതി പോലീസ് തടഞ്ഞുവെക്കാനുള്ള സാധ്യതയെ തുടര്‍ന്നാണ് മൂത്തമകനെ അയക്കാതെ നിസാമുദ്ദീനെ തിരിച്ചുകൊണ്ടുവരാന്‍ റസിയ ബീഗം മുന്നിട്ടിറങ്ങിയത്.

Keywords:  News, National, Hyderabad, Mother, Travel, Vehicles, Son, Lockdown, Police, Widow, Telangana Woman Rides 1400 km On Scooty To Bring Back Son
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia