ഛണ്ഡിഗഡ്: (www.kvartha.com 27/07/2015) പഞ്ചാബിലെ ദിനനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടുമരണം. നിരവധി പേര്‍ക്ക് പരിക്ക്. ഗുര്‍ദാസ്പുര്‍ പോലീസ് സ്‌റ്റേഷനിലും ഒരു ബസിലുമാണ് ആക്രമണമുണ്ടായത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗുരുദാസ്പൂരിലെ ദിനനഗര്‍ പോലീസ് സ്‌റ്റേഷനു നേരെയാണ് സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
അതിനിടെ ദിനനഗറിനും പത്താന്‍കോട്ടിനും ഇടയിലെ റെയില്‍പാളത്തില്‍ ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്. ട്രാക്കില്‍ പരിശോധന നടത്തി വരികയാണ്. സൈനികരുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പത്താന്‍കോട്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ 5.45 മണിയോടെയായിരുന്നു ആദ്യ ആക്രമണം. വെള്ള മാരുതിക്കാറിലെത്തിയ സംഘം തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു. ആദ്യം ബസിനു നേര്‍ക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. പിന്നീടായിരുന്നു പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറി ഇവര്‍ വെടിയുതിര്‍ത്തത്. പാറാവ് നില്‍ക്കുകയായിരുന്ന രണ്ട് പോലീസുകാര്‍ ഭീകരരുടെ ആക്രമണത്തില്‍ തത്ക്ഷണം മരിച്ചു. പോലീസ് പ്രത്യാക്രമണം നടത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ചു വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെുടുക്കും. സംഭവത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞു. സ്ഥിതി അത്യന്തം ഗൗരവമേറിയതെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
അക്രമികളെ കണ്ടെത്താന്‍ ശക്തമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി.
Also Read:
ഓവര്‍ബ്രിഡ്ജിന് സമീപം അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
Keywords: Terror attack in Gurdaspur; 8 dead, 4 injured, Police Station, bus, Pakistan, Railway Track, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.