Death Penalty | മധ്യപ്രദേശില്‍ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; അറസ്റ്റിലായ ഭരത് സോണി കുറ്റക്കാരനെങ്കില്‍ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കള്‍; സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം ശിക്ഷയാണ് വേണ്ടതെന്നും കുടുംബം
Sep 30, 2023, 14:38 IST
ഉജ്ജയിന്‍:(KVARTHA) മധ്യപ്രദേശിലെ ഉജ്ജയിനില്‍ പന്ത്രണ്ടു വയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രധാന പ്രതി ഭരത് സോണി കുറ്റക്കാരനെങ്കില്‍ തൂക്കിക്കൊല്ലണമെന്ന് പ്രതിയുടെ മാതാപിതാക്കള്‍. മകന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍, അവന് സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ കുടുംബം കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം ശിക്ഷയാണ് വേണ്ടതെന്നും പറഞ്ഞു.
എന്നാല്‍ അവന്‍ ആ പെണ്‍കുട്ടിയോട് അങ്ങനെ ചെയ്തുവെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ പിതാവ് ചിലപ്പോള്‍ കുറ്റവാളികളെ സഹായിച്ചിരിക്കാം എന്നും ചൂണ്ടിക്കാട്ടി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലജ്ജിപ്പിക്കുന്ന പ്രവൃത്തിയാണ് ചെയ്തത്. അവനെ കാണാന്‍ ഞാന്‍ ആശുപത്രിയില്‍ പോലും പോയില്ല. പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു.
അതേസമയം, മകന്‍ തെറ്റായി ഒന്നും ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു സോണിയുടെ മാതാവിന്റെ പ്രതികരണം. ഭരത് സോണിക്കു വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയാറാകരുതെന്ന് ഉജ്ജയിന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അശോക് യാദവ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ പ്രദേശവാസികള്‍ ആട്ടിപ്പായിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പെണ്‍കുട്ടി അര്‍ധനഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലില്‍ മുട്ടുന്ന ചിത്രമായിരുന്നു പുറത്തുവന്നത്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബാഗ്നഗര്‍ റോഡിലെ സിസിടിവിയില്‍ നിന്നായിരുന്നു ദൃശ്യം ലഭിച്ചത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി മൂത്ത സഹോദരനും മുത്തച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഡ്രൈവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Keywords: ‘That could have been my child...’: Ujjain molest accused’s father seeks death penalty, Bhopal, News, Ujjain Molest Case, Accused, Father, Death Penalty, CCTV, Police, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.