Covid | ജെഎൻ1 വകഭേദം അപകടകരമോ? ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് ഇങ്ങനെ
Dec 25, 2023, 19:21 IST
ജനീവ: (KVARTHA) കൊറോണ വൈറസ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, നിരീക്ഷണം വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളോട് അഭ്യർഥിച്ചു. കോവിഡ് 19 ഉം അതിന്റെ പുതിയ ഉപ-വകഭേദമായ ജെഎൻ1 (JN.1), ഇൻഫ്ലുവൻസ എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ലോകാരോഗ്യ സംഘടന ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ്-19 വൈറസ് ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലും വികസിക്കുകയും മാറുകയും വ്യാപിക്കുകയും ചെയ്യുന്നതായും അതേസമയം ജെഎൻ1പൊതുജനാരോഗ്യത്തിന് അപകടകരമല്ലെന്ന് നിലവിലെ തെളിവുകൾ കാണിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു. ഈ വൈറസുകളുടെ പരിണാമം നിരീക്ഷിക്കുന്നത് തുടരണമെന്നും ഡോ. പൂനം കൂട്ടിച്ചേർത്തു.
ശൈത്യകാലത്ത് കേസുകൾ വർധിച്ചേക്കാം
സമീപ ആഴ്ചകളിൽ പല രാജ്യങ്ങളിലും ജെഎൻ1 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ ഇതിന്റെ വ്യാപനം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് വൈറൽ, ബാക്ടീരിയ അണുബാധകളുടെ വ്യാപനത്തിനിടയിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് ജെഎൻ1 കേസുകളിൽ വർധനവുണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു. അവധിക്കാലത്ത് ആളുകൾ പതിവിലും കൂടുതൽ യാത്ര ചെയ്യുകയും ഒത്തുകൂടുകയും വീടിനുള്ളിൽ ഒരുമിച്ച് സമയം ചിലവഴിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സംരക്ഷണ നടപടികൾ സ്വീകരിക്കുകയും അസുഖം വന്നാൽ കൃത്യസമയത്ത് ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
< !- START disable copy paste -->

Keywords: News-Malayalam, National, National-News, Health, Health-News, Lifestyle, Lifestyle-News, Covid, Diseases, Virus, Public, The additional public health risk by JN.1 variant of Covid-19 virus is low: WHO.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.