ശ്രീശാന്തിന് ആജീവനാന്ത വിലക്ക്: ബി.സി.സി.ഐയിലും എതിര്‍പ്

 


ഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ആരോപണ വിധേയനായ  മലയാളി താരം ശ്രീശാന്തിനെതിരെ കൈക്കൊണ്ട ശിക്ഷണനടപടിയില്‍ ബി.സി.സി.ഐയില്‍ കടുത്ത ഭിന്നത. വിവിധ ക്രിക്കറ്റ് അസോസിയേഷനുകളും, ബി.സി.സി.ഐയിലെ   ഒരു വിഭാഗം അംഗങ്ങളുമാണ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്കില്‍ കടുത്ത  വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ശ്രീശാന്തിന് ആജീവനാന്തവിലക്ക് നല്‍കിയ ബി.സി.സി.ഐ നടപടിയ്‌ക്കെതിരെ ബിഹാര്‍, ത്സാര്‍ഖണ്ഡ്, പഞ്ചാബ്  എന്നീ ക്രിക്കറ്റ് അസോസിയേഷനുകളാണ് രംഗത്തെത്തിയിട്ടുള്ളത്. ശ്രീശാന്തിനെപ്പോലെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു താരത്തിനെതിരെ ആജീവനാന്ത വിലക്ക് സ്വീകരിച്ച നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്.

ശ്രീശാന്തിനെതിരായ നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുന്നതിനിടെയാണ് ഇവര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സ്വന്തം താരത്തിനെതിരെയുള്ള  നടപടിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും  എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനുപുറമെയാണ് ബി.സി.സി.ഐ അംഗങ്ങളും ശ്രീശാന്തിനെതിരെയുള്ള നടപടിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ശ്രീശാന്തിന് ആജീവനാന്ത വിലക്ക്: ബി.സി.സി.ഐയിലും എതിര്‍പ്ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് ശ്രീശാന്തിനെതിരെ കടുത്ത നടപടി എടുത്തതെന്നാണ് എതിര്‍പുമായി രംഗത്തെത്തിയവര്‍ പറയുന്നത്.

 സെപ്റ്റംബര്‍ 29ന് ചെന്നൈയില്‍ ചേരുന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ശ്രീശാന്തിന് ആജീവനാന്തവിലക്കേര്‍പ്പെടുത്തിയ നടപടിയില്‍  തങ്ങള്‍ക്കുള്ള പ്രതിക്ഷേധം അറിയിക്കാനും നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെടാനുമാണ്  ശ്രീശാന്ത് അനുകൂലികളുടെ തീരുമാനം. ഇതോടെ താരങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് വാര്‍ഷിക പൊതുയോഗത്തില്‍ വിശദീകരിക്കുക എന്നത് ബി.സി.സി.ഐ അധ്യക്ഷന്‍ ശ്രീനിവാസന് എളുപ്പമുള്ള കാര്യമല്ല.

Also Read:
ബേവിഞ്ചയില്‍ സി.പി.എം.-ലീഗ് ഏറ്റുമുട്ടല്‍: 6 പേര്‍ ആശുപത്രിയില്‍; കാറുകള്‍ തകര്‍ത്തു

Keywords: Spot Fixing, B.C.C.I, New Delhi, Sreeshath, Cricket, IPL, Chennai, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia