സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ക്കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പട്ടിരുന്ന വന്‍സാരയ്ക്ക് വിരമിച്ച ശേഷം മുന്‍കാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍
Feb 27, 2020, 10:40 IST
അഹമ്മദാബാദ്: (www.kvartha.com 27.02.2020) മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാരയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. വിരമിച്ച് ആറുവര്‍ഷമായപ്പോഴാണു ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) തസ്തികയിലേക്കാണ് വന്‍സാരയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവനായിരുന്നു ഇദ്ദേഹം.
ഗുജറാത്ത് പോലീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും കൊലപാതകങ്ങളിലും പങ്കുണ്ടെന്നാരോപിച്ച് എട്ടുവര്‍ഷം വന്‍സാരെ ശിക്ഷിക്കപ്പെട്ടിരുന്നു. 1987 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനായ വന്‍സാര 2014 മേയ് 31-ന് ഡി ഐ ജി ആയാണു വിരമിച്ചത്. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ക്കൊലക്കേസില്‍ 2007 ഏപ്രിലില്‍ അറസ്റ്റിലായതോടെ വന്‍സാര സസ്‌പെന്‍ഷനിലായി. അന്നത്തെ സംസ്ഥാന ആഭ്യന്തര സഹമന്ത്രിയായ അമിത് ഷാ കൂട്ടുപ്രതിയായിരുന്നു. ജയിലിലായിരിക്കുമ്പോള്‍ 2013-ല്‍ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊലക്കേസിലും വന്‍സാരയെ സി ബി ഐ അറസ്റ്റുചെയ്തു. 2015 ഫെബ്രുവരിയിലാണ് ജാമ്യം ലഭിച്ചത്.
സസ്‌പെന്‍ഷന്‍ മുതലുള്ള കാലയളവു പരിഗണിച്ച് വന്‍സാരയ്ക്കു സ്ഥാനക്കയറ്റം നല്‍കിയത് ഇതിനുശേഷമാണ്. വിരമിക്കുമ്പോള്‍ ഡി ഐ ജിയായിരുന്നു 1987 ബാച്ചിലെ ഈ ഉദ്യോഗസ്ഥന്‍. 'ദേശവിരുദ്ധ ശക്തികള്‍ കെട്ടിച്ചമച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതു പരിഗണിച്ച് എനിക്ക് ഐ ജി യായി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നു. കേന്ദ്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ക്കു നന്ദി'യെന്ന് വന്‍സാര ട്വിറ്ററില്‍ കുറിച്ചു.

Keywords: News, National, India, Ahmedabad, Police, IPS Officer, Retirement, Terror Relation, Arrest, Prison, The Government of Gujarat has Promoted Vansara to the Post after his Retirement
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.