Jitendra Awhad | 'ദ് കേരള സ്റ്റോറി'യുടെ നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എന്‍സിപി നേതാവ് ജിതേന്ദ്ര അവാഡ്
May 9, 2023, 17:03 IST
പൂനെ: (www.kvartha.com) 'ദ് കേരള സ്റ്റോറി'യുടെ നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതാവും മഹാരാഷ്ട്രയിലെ മുന്‍ എംഎല്‍എയുമായ ജിതേന്ദ്ര അവാഡ് രംഗത്ത്. 'ദ് കേരള സ്റ്റോറി' എന്ന പേരില്‍ ഒരു സംസ്ഥാനത്തേയും അവിടുത്തെ സ്ത്രീകളേയും അപമാനിക്കുകയാണെന്നും മൂന്ന് എന്ന ഔദ്യോഗിക സംഖ്യ 32,000മായി പെരുപ്പിച്ച് കാട്ടുകയാണെന്നും ജിതേന്ദ്ര അവാഡിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി എ എന്‍ ഐ റിപോര്‍ട് ചെയ്തു.
കേരളാ സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് ജിതേന്ദ്ര അവാഡിന്റെ ഇത്തരം പരാമര്‍ശം. കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ സര്‍കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ തമിഴ്നാട്ടില്‍ മള്‍ടിപ്ലെക്സുകളടക്കം ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും മധ്യപ്രദേശും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പ്രചരണം വര്‍ധിപ്പിക്കാന്‍ നേതാക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
ഇതിനിടെ ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ പുറത്തിറക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ് നിര്‍മാതാക്കള്‍. മെയ് 12-ന് മലയാളം പരിഭാഷ തിയേറ്ററുകളില്‍ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സിനിമയുടെ സെന്‍സര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിതരണക്കാരെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു.
ഛത്രപതി ശിവജിയുടെ ചരിത്രം വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് മറാതി ചിത്രമായ ഹര്‍ ഹര്‍ മഹാദേവിന്റെ പ്രദര്‍ശനം തടഞ്ഞകേസില്‍ പ്രതിയായിരുന്നു മുന്‍ മന്ത്രി കൂടിയായ ജിതേന്ദ്ര അവാഡ്. കേസില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പീഡന പരാതിയില്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടിവരികയും ചെയ്തു.

Keywords: ‘The Kerala Story producer should be hanged in public': NCP MLA Jitendra Awhad, Pune, News, Politics, Jitendra Awhad, Criticism, Allegation, Controversy, Women, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.