Police | തമിഴ്‌നാട്ടില്‍ 'ദി കേരള സ്റ്റോറി' പ്രത്യേക പ്രദര്‍ശനം പൊലീസ് തടഞ്ഞു

 


ചെന്നൈ: (www.kvartha.com) 'ദി കേരള സ്റ്റോറി' പ്രത്യേക പ്രദര്‍ശനം തടഞ്ഞ് ചെന്നൈ പൊലീസ്. തമിഴ്‌നാട്ടില്‍ മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരടക്കം ക്ഷണിതാക്കളായി ഷോ കാണാന്‍ എത്തിയിരുന്നു. മെയ് 10ന് രാവിലെ ചെന്നൈയിലെ ഒരു തീയേറ്ററിലാണ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത്. 

ആകെ 10-12 പേരാണ് പ്രദര്‍ശനം കാണാനെത്തിയത്. എന്നാല്‍, പ്രദര്‍ശനത്തിനിടെ എത്തിയ പൊലീസ് നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഷോ നിര്‍ത്തിച്ചുവെന്നുമാണ് റിപോര്‍ട്. തീയറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാത്തതും വിവിധ സംഘടകനകളുടെ പ്രതിഷേധവും കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ നിന്ന് സിനിമ പിന്‍വലിച്ചിരുന്നു. 

Police | തമിഴ്‌നാട്ടില്‍ 'ദി കേരള സ്റ്റോറി' പ്രത്യേക പ്രദര്‍ശനം പൊലീസ് തടഞ്ഞു

അതേസമയം ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി 'ദി കേരള സ്റ്റോറിക്ക്' ബംഗാളില്‍ നിരോധനം ഏര്‍പെടുത്തിയിരുന്നു. സിനിമ വളച്ചൊടിക്കപ്പെട്ട കഥയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. 

അജ്ഞാതരായ ഒരാളില്‍ നിന്ന് 'ദി കേരള സ്റ്റോറി'യുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചു എന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍ അവകാശപ്പെട്ടിരുന്നു. വീട്ടില്‍ നിന്ന് ഒറ്റക്ക് പുറത്തിറങ്ങരുതെന്ന് മെസേജയച്ചു എന്ന് സെന്‍ പൊലീസിനെ അറിയിച്ചു. സിനിമയിലൂടെ പറഞ്ഞത് നല്ല കാര്യമല്ലെന്ന് സന്ദേശമയച്ചു എന്നും സെന്‍ ആരോപിച്ചു.

Keywords: Chennai, News, National, Cinema, Police, The Kerala Story, Special screening, Stopped, Chennai Police, The Kerala Story special screening stopped by Chennai Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia