കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നു

 


ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) സുരക്ഷാ സംബന്ധമായ വെബ് ആപ്ലിക്കേഷനുകളുടെ മേഖലയില്‍ നൂതന ആശയങ്ങള്‍ക്കുള്ള ഒരു പ്ലാറ്റ്‌ഫോം എന്ന നിലയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സുരക്ഷാ ആപ്ലിക്കേഷനുകള്‍ വ്യക്തികള്‍ക്കോ, കമ്പനികള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ എന്‍ജിഒകള്‍ക്കോ വികസിപ്പിച്ച് ഈ പോര്‍ട്ടലില്‍ ഇടാവുന്നതാണ്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും യോജിച്ച ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് ഇത് സഹായകമാകും.

അടിയന്തിര ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും സുരക്ഷ നല്‍കാന്‍ കഴിയുന്ന ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍ഗണന നല്‍കും. ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ആക്ഷേപാര്‍ഹമായ വിവരങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കണ്ടുപിടിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനുമുള്ള ആപ്ലിക്കേഷനുകള്‍ക്കും മന്ത്രാലയം പ്രാധാന്യം നല്‍കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നു
മന്ത്രാലയം നിയോഗിക്കുന്ന വിദഗ്ധ സമിതി ആപ്ലിക്കേഷനുകളുടെ ഉപയോഗം, നൂതനസ്വഭാവം, പൊതു അംഗീകാരം, ഉപയോഗിക്കപ്പെട്ട സാങ്കേതിക വിദ്യ, നടത്തിപ്പ്, പുതുക്കല്‍, ഫീഡ്ബാക്ക് സംവിധാനം തുടങ്ങിയവ വിലയിരുത്തും. സുരക്ഷാ ഓഡിറ്റില്‍ വിജയിക്കുന്ന ആപ്ലിക്കേഷനുകള്‍ മാത്രമേ പോര്‍ട്ടലില്‍ അനുവദിക്കുകയുള്ളൂ.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Web portal, Web application, Central Government, Students, Company, Internet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia