Insecticide | കൊതുകിനെ തുരത്തണോ? ഏറ്റവും ശക്തമായ കീടനാശിനി അടുക്കളയിൽ തന്നെയുണ്ട്! വേണ്ടത് 2 ചേരുവകൾ മാത്രം
Oct 13, 2023, 16:26 IST
ന്യൂഡെൽഹി: (KVARTHA) ചിക്കന്‍ ഗുനിയായും, ഡെങ്കി പനിയായും, മലേറിയയായും മറ്റും കൊതുകുള്‍ മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. രാവും പകലും ഈ കുഞ്ഞുജീവി മനുഷ്യനെ ശല്യപ്പെടുത്തുന്നു. കൊതുകിനെ തുരത്താൻ വിപണിയിൽ ധാരാളം വസ്തുക്കൾ ഉണ്ടെങ്കിലും ഇവയിൽ ശരീരത്തിന് ഹാനികരമായ പലതരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കൊതുകിനെ തുരത്താൻ ചില പ്രകൃതിദത്ത വഴികളുമുണ്ട്. വാണിജ്യ കീടനാശിനി സ്പ്രേകളിൽ നിന്ന് വ്യത്യസ്തമായി, അടുക്കളയിൽ കാണുന്ന രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് ശക്തമായ കീടനാശിനി ഉണ്ടാക്കി പണച്ചിലവില്ലാതെ കൊതുകുകളെ തുരത്താം. ഈച്ച തുടങ്ങി മനുഷ്യരെ ശല്യപ്പെടുത്തുന്ന മറ്റ് പ്രാണികളെ ഒഴിവാക്കാനും ഇത് സഹായകരമാണ്.
വീട്ടിൽ തന്നെ ഉത്‌പന്നങ്ങൾ
ഈ ഉൽപന്നം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ വിനാഗിരിയും കറുവപ്പട്ടയുമാണ്. ഇവ രണ്ടും പരിസ്ഥിതി സൗഹൃദവുമാണ്. ശരീരത്തിന് ഗുണകരമായ അവശ്യ എണ്ണകളാൽ സമ്പുഷ്ടമാണ് കറുവപ്പട്ട. ചൈനീസ് വൈദ്യത്തിൽ, ഇത് പലപ്പോഴും വേദനസംഹാരിയായും വൈറസുകളെ ചെറുക്കാനും ഉപയോഗിക്കുന്നു. കൂടാതെ, കറുവപ്പട്ടയിൽ ഉയർന്ന അളവിൽ ഇരുമ്പും കാൽസ്യവും അടങ്ങിയിട്ടുണ്ട്.
പല പ്രാണികൾക്കും കറുവപ്പട്ടയുടെ മണം സഹിക്കാനാവില്ല. ഇത് പ്രാണികൾ, പ്രത്യേകിച്ച് കൊതുകുകൾക്കെതിരായ പോരാട്ടത്തിൽ ഉപയോഗപ്രദമായ ചേരുവയായി കറുവപ്പട്ടയെ മാറ്റുന്നു. കീടനാശിനി സ്പ്രേ ഉണ്ടാക്കാൻ നിങ്ങൾക്ക് കറുവപ്പട്ടയോ അല്ലെങ്കിൽ കാശിത്തുമ്പ എണ്ണ, കർപ്പൂരതുളസി എണ്ണ, ദേവദാരു എണ്ണ, ലാവെൻഡർ ഓയിൽ തുടങ്ങിയ അവശ്യ എണ്ണയോ (Essential Oil) ഉപയോഗിക്കാം.
എങ്ങനെ തയ്യാറാക്കാം?
ഒരു സ്പ്രേ കുപ്പിയിൽ പകുതി വിനാഗിരിയും പകുതി വെള്ളവും നിറയ്ക്കുക. മിശ്രിതം കൂടുതൽ ഫലപ്രദമാക്കാൻ, 20 തുള്ളി അവശ്യ എണ്ണയോ നാല് കറുവപ്പട്ടയോ ചേർക്കാം. നിങ്ങൾ അവശ്യ എണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ മിശ്രിതം ഉപയോഗിക്കാൻ കാത്തിരിക്കേണ്ടതില്ല. എന്നിരുന്നാലും, കറുവപ്പട്ട ഉപയോഗിക്കുകയാണെങ്കിൽ, ഇതിൽ നിന്ന് ദ്രാവകത്തിലേക്ക് അവശ്യ എണ്ണ പുറത്തുവിടാൻ കുറച്ച് ദിവസം കാത്തിരിക്കേണ്ടി വന്നേക്കാം.
തയ്യാറാക്കിയ സ്പ്രേ തളിക്കുന്നതോടെ ചർമത്തിലും വസ്ത്രങ്ങളിലും അതുപോലെ ചെടികൾക്ക് ചുറ്റും കൊതുക് പറ്റിപ്പിടിക്കുന്നതും പാത്രങ്ങളിലും മറ്റും കൂത്താടികൾ വളരുന്നതും തടയുന്നതിന് സഹായിക്കുന്നു. വെള്ളം, വിനാഗിരി, കറുവപ്പട്ട എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന ഈ മിശ്രിതം, വീടിനെയും മുറ്റത്തെ ചെടികളെയും ശല്യപ്പെടുത്തുന്ന പ്രാണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള കീടനാശിനി സ്പ്രേ ആയും ഉപയോഗിക്കാം. എന്നിരുന്നാലും, കറുവപ്പട്ട ശരീരത്തിൽ ചൊറിച്ചിലുണ്ടാക്കുന്നതിന് കാരണമാകുമെന്നതിനാൽ സ്പ്രേ ചർമത്തിൽ പുരട്ടുമ്പോൾ ജാഗ്രത പാലിക്കണം.
Keywords: News, National, New Delhi, Insecticide, mosquitoes, Home Tips, Lifestyle, The most powerful insecticide against mosquitoes is in the kitchen.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.