ഒരു മാസം മൂന്നര ലക്ഷം രൂപ നടത്തിപ്പ് ചെലവുവരുന്ന റെയില്‍വെ സ്റ്റേഷന്റെ ദിവസവരുമാനം 20 രൂപ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത റെയില്‍വെ സ്റ്റേഷന്റെ അവസ്ഥ ഇതാണ്

 


ഭുവനേശ്വര്‍: (www.kvartha.com 16.01.2020) ഒരു വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകളും രണ്ട് യാത്രക്കാരും. ഒരു മാസം മൂന്നര ലക്ഷം രൂപ നടത്തിപ്പ് ചെലവുവരുന്ന റെയില്‍വെ സ്റ്റേഷന്റെ ദിവസവരുമാനം 20 രൂപ. ഹേമന്ദ് പാണ്ഡെ എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

ഒരു മാസം മൂന്നര ലക്ഷം രൂപ നടത്തിപ്പ് ചെലവുവരുന്ന റെയില്‍വെ സ്റ്റേഷന്റെ ദിവസവരുമാനം 20 രൂപ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത റെയില്‍വെ സ്റ്റേഷന്റെ അവസ്ഥ ഇതാണ്

ഒഡീഷയിലെ ബിച്ചുപാലി റെയില്‍വേ സ്റ്റേഷനില്‍ യാത്ര ചെയ്യുന്നത് രണ്ട് പേര്‍ മാത്രമാണ്. 3.5 ലക്ഷം രൂപ നടത്തിപ്പ് ചിലവ് വരുന്ന സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്റര്‍, അസി. സ്റ്റേഷന്‍ മാസ്റ്റര്‍, രണ്ട് ക്ലറിക്കല്‍ ജീവനക്കാര്‍ എന്നിങ്ങനെ നാല് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

115 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചിരിക്കുന്ന സ്റ്റേഷനില്‍ മൂന്ന് കോച്ചുകളുള്ള രണ്ട് പാസഞ്ചര്‍ ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. പുലര്‍ച്ചെ 6.30നും ഉച്ചയ്ക്ക് 1.30നുമാണ് ഈ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനുകള്‍ പുറപ്പെടുന്നത്.

പുതിയ റെയില്‍വേ സ്റ്റേഷന്റെ വരവ് ചെലവ് കണക്കുകള്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, Bhuvaneswar, Prime Minister, Narendra Modi, Railway,  The Prime Minister Inaugurated by Pitty Railway Station
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia