ഈ ഉരുക്കുവനിതയെ അറിയാമോ; ഭർത്താവിന്റെ മരണവും കഫേ കോഫി ഡേയുടെ 7000 കോടി കടവും തളർത്താതെ വീറോടെ പോരാടി വിജയഗാഥ രചിച്ച മാളവികയെ പരിചയപ്പെടാം

 


ബെംഗ്ളുറു: (www.kvartha.com 10.01.2021) ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിൽ തളരാതെ അത്യുജ്വലമായി ഉയർന്നുവന്ന ഒരു സ്ത്രീയുണ്ട് കർണാടകയിൽ, പേര് മാളവിക ഹെഗ്‌ഡെ. അവർ ആരാണെന്ന് പലർക്കും അറിയില്ലായിരിക്കാം. പക്ഷേ 'കഫേ കോഫി ഡേ' അറിയാത്തവരുണ്ടാവില്ല. ഇന്നും ഒരുപാട് ബ്രാഞ്ചുകളുള്ള ഈ ഭക്ഷ്യ സ്ഥാപനം വിജയത്തിൽ തുടരുന്നതിൽ മാളവികയുടെ കരങ്ങൾക്ക് പങ്കുണ്ട്.
                 
ഈ ഉരുക്കുവനിതയെ അറിയാമോ; ഭർത്താവിന്റെ മരണവും കഫേ കോഫി ഡേയുടെ 7000 കോടി കടവും തളർത്താതെ വീറോടെ പോരാടി വിജയഗാഥ രചിച്ച മാളവികയെ പരിചയപ്പെടാം

സ്ത്രീ ശക്തിയുടെ ഉദാഹരണമാണ് മാളവിക. കർണാടക മുഖ്യമന്ത്രിയായിരുന്ന എസ്എം കൃഷ്ണയുടെ മകളാണ്. പക്ഷേ ആ ലേബലിൽ മാത്രം ഒതുങ്ങുന്നില്ല ഇവർ. മാളവികയുടെ ഭർത്താവ് വിജയ് സിദ്ധാർഥയാണ് ഒരുപാട് സ്വപ്നങ്ങളോടെ കഫേ കോഫി ഡേ എന്റർപ്രൈസസ് സ്ഥാപിച്ചത്. അത് വൻവിജയമായി. ഇൻഡ്യയിലാകമാനം 1400 ൽ അധികം സ്ഥാപനങ്ങൾ ഉള്ള ഏറ്റവും വലിയ റീടെയിൽ ശൃംഖലകളിൽ ഒന്നായി മാറി.

പക്ഷേ പൊടുന്നനെ വിജയ് സിദ്ധാർഥയുടെ ജീവിതത്തിൽ ദുരന്തങ്ങൾ വന്നുകൊണ്ടേയിരുന്നു. കംപനി നഷ്ടത്തിലായി. അതിനിടെ മറ്റൊരു ദാരുണ സംഭവം കൂടി സംഭവിച്ചു. വിജയ് സിദ്ധാർഥ ആകസ്മികമായി വിടവാങ്ങി. കടം താങ്ങാനാവാതെ ആത്മഹത്യ ചെയ്‌തെന്നായിരുന്നു വിവരം. കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ മരണം ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം തീരാദുഃഖമാണ്. ഭർത്താവ് വിടവാങ്ങിയപ്പോൾ മാളവികയുടെ മുമ്പിലുള്ള വഴികൾ ഇരുളടഞ്ഞതായിരുന്നു. ഒരു വശത്ത് 7,000 കോടി രൂപയുടെ കടത്തിലുള്ള കംപനി, മറുവശത്ത് ആയിരക്കണക്കിന് ജീവനക്കാരുടെ ജീവിതം.. ഇതുപോലുള്ള നിരവധി പ്രതിസന്ധികൾ.

പക്ഷേ അവർ തളർന്നില്ല, കംപനിയെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം മാളവിക ഏറ്റെടുത്തു. കാലം മുന്നോട്ട് പോയി. എല്ലാവരുടെയും പ്രതീക്ഷയ്‌ക്ക് വിപരീതമായി കംപനിയുടെ കടം പകുതിയായി (7,200 കോടി രൂപയിൽ നിന്ന് 3,100 കോടി രൂപയായി). ജീവനക്കാരിൽ ആത്മവിശ്വാസം പകർന്നു. നിക്ഷേപകർക്ക് ഉറപ്പ് നൽകി.

കഫേ കോഫി ഡേ സാമ്രാജ്യത്തിന്റെ പുനർനിർമാണ ദൗത്യത്തിൽ അവർ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. സിദ്ധാർത്ഥ് വിധിക്ക് മുന്നിൽ തല കുനിച്ചപ്പോൾ മാളവിക വിധിയോട് പൊരുതി. കംപനിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഭർത്താവിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും മാളവിക യാത്ര തുടരുകയാണ്, ആത്മവിശ്വാസത്തോടെ.


Keywords:  News, National, Top-Headlines, Bangalore, Karnataka, Husband, Death, Cash, The Real story of Malavika Hegde.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia