മുസാഫര്‍നഗര്‍: മുസാഫര്‍നഗറില്‍ നിന്നും നിരവധി അക്രമസംഭവങ്ങളുടേയും ക്രൂരതകളുടേയും കഥകളാണ് മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞത്. എന്നാല്‍ പരിചിതമല്ലാത്ത, പ്രധാനപ്പെട്ട ചില കഥകളും മുസാഫര്‍നഗറില്‍ നിന്നുമുണ്ട്. കലാപമുണ്ടായ നാള്‍ മുതല്‍ സമാധാന ശ്രമങ്ങളുമായി മുന്നോട്ടുപോയ ചിലരുടെ കഥകളാണിവ. അസാധാരണമായ ധൈര്യത്തിന്റെ പ്രകടനമായിരുന്നു ഈ കഥകളില്‍.
ഷാപൂരില്‍ നിന്നും 15 കിമീ അകലെയുള്ള ദുല്‍ഹേര ഗ്രാമത്തിലെ പ്രഥാന്‍ സഞീവ് കുമാര്‍ ബലിയന്‍ ഒരു ജാട്ട് സമുദായക്കാരനാണ്. അവിവാഹിതനാണിദ്ദേഹം. അദ്ദേഹത്തിന്റെ വസതി ജാട്ടുകളുടേയും മുസ്ലീങ്ങളുടേയും വിഹാര കേന്ദ്രമാണ്. ചെറുചര്‍ച്ചകള്‍ക്കും ചായകുടിക്കാനും ഇവ്ര്‍ ഒത്തുചേരുന്നത് ഇവിടെയാണ്. അവിവാഹിതനാണെങ്കിലും 7000ത്തിലേറെ കുട്ടികള്‍ തനിക്കുണ്ടെന്നാണ് ബലിയന്‍ പറയാറ്. ഇതില്‍ മൂവായിരത്തോളം കുട്ടികള്‍ ജാട്ട് സമുദായക്കാരും ആയിരത്തോളം പേര്‍ മുസ്ലീങ്ങളും ബാക്കിയുള്ളവര്‍ മറ്റ് സമുദായക്കാരുമാണ്
രണ്ട് മാസങ്ങള്‍ക്ക് മുന്‍പുണ്ടായ കലാപത്തില്‍ ഷാംലിയിലും മുസാഫര്‍നഗറിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. നിരവധി മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു. പുറത്തുനിന്നുമെത്തിയ അക്രമികള്‍ ബൈക്കുകള്‍ കത്തിച്ചു. ഗ്രാമത്തിലെ സ്ഥിതി മോശമാവുകയാണെന്ന് ബലിയന് അറിയാമായിരുന്നു. കലാപം പടര്‍ന്നതോടെ ബലിയനും എട്ടോളം വരുന്ന സുഹൃത്തുക്കളും മുസ്ലീം കുടുംബങ്ങളെ സുരക്ഷിതമായി ബലിയന്റെ വീട്ടിലെത്തിച്ചു. അവര്‍ക്ക് അഭയം നല്‍കി.
സെപ്റ്റംബര്‍ 8ന് 350ഓളം മുസ്ലീങ്ങള്‍ ബലിയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അഭയം തേടി. അവര്‍ക്കായി ബലിയന്‍ ഭക്ഷണസാമഗ്രികള്‍ എത്തിച്ചുനല്‍കി. ഭക്ഷണം പാകം ചെയ്തു നല്‍കി. ജാട്ടുകളുടെ നാലോളം കുടുംബങ്ങളിലും ഇത്തരം സൗകര്യങ്ങള്‍ നല്‍കി.
എന്നാല്‍ മുസ്ലീങ്ങള്‍ ഭയചകിതരായിരുന്നു. ജാട്ടുകളുടെ അഭയത്തില്‍ കഴിയാന്‍ അവര്‍ ഭയന്നു. അവരെ മറ്റിടങ്ങളിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളും വിഷമിച്ചു. ഭയം നിമിത്തം അവരില്‍ ആര്‍ക്കെങ്കിലും ഹൃദയാഘാതം സംഭവിക്കുമെന്നായിരുന്നു ഞങ്ങളുടെ പേടി ബലിയന്‍ പറഞ്ഞു.
അവരെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റാന്‍ ബലിയനും സുഹൃത്തുക്കളും തീരുമാനിച്ചു. ബലിയന്റെ ട്രാക്ടറില്‍ അവരെ ചെറുസംഘങ്ങളായി സമീപത്തെ അഭയാര്‍ത്ഥിക്യാമ്പിലെത്തിച്ചു. ബാസി കലന്‍ മദ്രസയിലായിരുന്നു അഭയാര്‍ത്ഥി ക്യാമ്പ്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ ശാന്തമായി. അഭയാര്‍ത്ഥിക്യാമ്പില്‍ കഴിഞ്ഞിരുന്ന മുസ്ലീങ്ങളെ ബലിയനും സുഹൃത്തുക്കളും ട്രാക്ടറില്‍ തിരിച്ച് സുരക്ഷിതരായി വീടുകളിലെത്തിച്ചു.
പ്രഥാന്‍ ബലിയനും ഗ്രാമവാസികളായ ജാട്ട് സമുദായക്കാരും തങ്ങള്‍ക്കൊപ്പം നിന്നുവെന്ന് പ്ലംബറായ ബാബു മിസ്ത്രി പറഞ്ഞു.
ചില മുസ്ലീങ്ങള്‍ കുറ്റം ചെയ്‌തെന്ന് കരുതി നിരപരാധികളായവരെ എന്തിനു പഴിക്കണം? അവരും ഞങ്ങളെപോലെയാണ്. അവരും ഞങ്ങളെ പോലെ ഇതേ ഗ്രാമത്തിലാണ് ജനിച്ചത്. അവരെ ഞങ്ങള്‍ക്കെങ്ങനെ ആക്രമിക്കാന്‍ കഴിയും? ഞങ്ങള്‍ ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്, പഠിച്ചത്, കളിച്ചത്. ഇപ്പോഴും അങ്ങനെ തന്നെയാണ് ബലിയന്‍ പറയുന്നു.
ഗ്രാമത്തില്‍ ക്രമസമാധാനപാലനത്തിന് ബലിയന്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണ്. എന്നാല്‍ ഇപ്പോഴും അക്രമം ഭയന്ന് ചില കുടുംബങ്ങള്‍ തിരിച്ചെത്തിയിട്ടില്ലെന്നത് മാത്രമാണ് ബലിയന്റെ സങ്കടം.
SUMMARY: Muzaffarnagar: The bus windows smashed to smithereens, the heavy police contingent, the downed shutters. They tell a familiar story. Of a night when a mob went on the rampage after a man was shot dead in Shahpur market.
Keywords: National, Uttar Pradesh, Muzafarnagar, Riot, Shamli, Jatt, Muslims, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.