പൂര്‍വ്വകാമുകനെ മതിയെന്ന് ഭാര്യ; ഒടുവില്‍ അവളുടെ സന്തോഷത്തിന് വേണ്ടി കാമുകന് ഒപ്പം പോകാന്‍ ഭര്‍ത്താവ് തന്നെ അനുവാദം നല്‍കി
Nov 27, 2019, 10:55 IST
ഭോപ്പാല്‍: (www.kvartha.com 27.11.2019) ഭാര്യയുടെ സന്തോഷത്തിന് വേണ്ടി കാമുകന് ഒപ്പം പോകാന്‍ അനുവാദം നല്‍കിയ ഭര്‍ത്താവ്തന്നെ വിവാഹമോചനത്തിന് മുന്‍കൈ എടുത്തിരിക്കുകയാണ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ തന്റെ കൂടെ നില്‍ക്കട്ടെയെന്നും ഭാര്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും കുട്ടികളെ കാണാമെന്നും ഇയാള്‍ പറയുന്നു.
ഏഴ് വര്‍ഷം മുന്‍പ് സ്നേഹിച്ചിരുന്ന കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് ഭര്‍ത്താവ് തടസ്സമായില്ല. പൂര്‍വ്വകാമുകനൊപ്പം പുതിയ ജീവിതം നയിക്കാന്‍ ഭാര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കുടുംബ കോടതിയെയാണ് ഭര്‍ത്താവ് സമീപിച്ചത്.
സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവും ഫാഷന്‍ ഡിസൈനറായ ഭാര്യയും തമ്മില്‍ ഏഴ് വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. വളരെ സന്തോഷകരമായ ജീവിതം നയിച്ചിരുന്ന ഇവര്‍ക്ക് രണ്ട് കുട്ടികളാണ്.
തന്റെ കാമുകന്‍ കല്ല്യാണം കഴിക്കാതെ ജീവിക്കുകയാണെന്ന് അറിഞ്ഞാണ് വീണ്ടും അയാളോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം ജനിക്കുന്നത്. ഇരുവരുടെയും ബന്ധം വീട്ടില്‍ അറിഞ്ഞപ്പോള്‍ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ഭാര്യയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിട്ടും ഫലം കാണാത്തതിനാലാണ് പ്രശ്നം കുടുംബ കോടതിയില്‍ എത്തിയത്.
കൗണ്‍സിലിങ്ങിന് വിട്ടപ്പോഴും കാമുകനൊപ്പം പോയാല്‍ മതിയെന്ന് ഭാര്യ പറഞ്ഞു. തുടര്‍ന്ന് കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവ് അനുവദിക്കുകയായിരുന്നു. കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഭര്‍ത്താവ് പറയുന്നു.
അതേസമയം കുട്ടികളെ തനിക്ക് വേണമെന്നും ഭാര്യ എപ്പോള്‍ ആവശ്യപ്പെട്ടാലും കുട്ടികളെ കാണാന്‍ അനുവദിക്കാമെന്നും ഭര്‍ത്താവ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Wife, Husband, Madya Pradesh, Children, The Woman was Not Able to Forget the Old Lover
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.