മലിനജല ടാങ്കില്‍ വീണ ക്രികെറ്റ് ബോള്‍ എടുക്കാനുള്ള ശ്രമത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
Jul 25, 2021, 17:30 IST
നോയിഡ: (www.kvartha.com 25.07.2021) മലിനജല ടാങ്കില്‍ വീണ ക്രികെറ്റ് ബോള്‍ എടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നോയിഡയിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ടാങ്കില്‍ ഇറങ്ങരുതെന്ന് ആളുകളുടെ നിര്‍ദേശം അവഗണിച്ച് മലിന ജലടാങ്കിലിറങ്ങിയ യുവാക്കൾ വിഷവാതകം ശ്വസിച്ചാണ് മരിച്ചത്.
ടാങ്കിന്‍റെ ചുമതലയുണ്ടായിരുന്ന ബല്‍റാം സിംഗ് എന്നയാളുടെ വിലക്കിനെ അവഗണിച്ചാണ് യുവാക്കൾ ടാങ്കിലിറങ്ങിയതെന്നും പിന്നാലെ യുവാക്കള്‍ ബോധം കെട്ട് വീഴുകയായിരുന്നുവെന്നും സംഭവസ്ഥലത്ത് ഉണ്ടായവർ പറഞ്ഞു.
ടാങ്കിന്‍റെ ചുമതലയുണ്ടായിരുന്ന ബല്‍റാം സിംഗ് എന്നയാളുടെ വിലക്കിനെ അവഗണിച്ചാണ് യുവാക്കൾ ടാങ്കിലിറങ്ങിയതെന്നും പിന്നാലെ യുവാക്കള്‍ ബോധം കെട്ട് വീഴുകയായിരുന്നുവെന്നും സംഭവസ്ഥലത്ത് ഉണ്ടായവർ പറഞ്ഞു.
ഇവരിലൊരാളെ ബല്‍റാം സിംഗും രണ്ടാമനെ നാട്ടുകാരുടെ സഹായത്തോടെയുമാണ് പുറത്തെടുത്തത്. 22 കാരനായ സന്ദീപ് 27 കാരനായ വിഷാല്‍ കുമാര്‍ ശ്രീ വാസ്തവ എന്നിവരാണ് മരിച്ചത്. ഇവരെ ടാങ്കിന് പുറത്ത് എത്തിച്ചപ്പോഴേയ്ക്കും മരിച്ചതായാണ് റിപോര്‍ട്.
നോയിഡ സെക്ടര്‍ 5ലെ ജല്‍ നിഗം പാര്‍കിന് സമീപം ക്രികെറ്റ് കളിക്കുകയായിരുന്നു ഇവരും സുഹൃത്തുക്കളും. ഇതിനിടയിലാണ് ടാങ്കിനുള്ളിലേക്ക് ബോള്‍ വീണ് പോയത്. മരിച്ച യുവാക്കളെ കൂടാതെ രണ്ടുപേര്‍ കൂടി ടാങ്കിലിറങ്ങിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നിലയും ഗുരുതരമാണ്.
Keywords: News, Cricket, National, India, Death, Youths, Sewage tank, Cricket ball, The youths had a miserable end while trying to pick up a cricket ball that fell in a sewage tank.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.