തേനി ജില്ലയിലെ കമ്പത്ത് ആര്‍ എസ് എസ് ജില്ലാ ഭാരവാഹിക്ക് വെട്ടേറ്റു

 


ഉത്തമപാളയം: (www.kvartha.com 08.01.2022) തേനി ജില്ലയിലെ കമ്പത്ത് ആര്‍ എസ് എസ് ജില്ലാ ഭാരവാഹിക്ക് വെട്ടേറ്റു. കമ്പം സമയദേവര്‍ തെരുവിലെ താമസക്കാരനും ആര്‍എസ്എസിന്റെ ഒരു വിഭാഗമായ ധര്‍മ ജാഗരന്റെ ജില്ലാ പ്രസിഡന്റുമായ രവികുമാറിനാണ് (45) വെട്ടേറ്റത്. 

കുമളി റോഡില്‍ പ്രവര്‍ത്തിക്കുന്ന തന്റെ സ്‌പെയര്‍ പാര്‍ട്‌സ് കട തുറക്കാന്‍ ഇരുചക്രവാഹനത്തില്‍ പോകവെ മുഖംമൂടി ധരിച്ചെത്തിയ നാലുപേര്‍ വാഹനം തടയുകയും ഇരുമ്പ് വടിയും വടിവാളും ഉപയോഗിച്ച് രവികുമാറിനെ ആക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ഉത്തമപാളയം ഡിവൈ എസ്പി ശ്രേയ ഗുപ്തയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി രവികുമാറിനെ കമ്പം സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തേനി ജില്ലയിലെ കമ്പത്ത് ആര്‍ എസ് എസ് ജില്ലാ ഭാരവാഹിക്ക് വെട്ടേറ്റു

ജനുവരി രണ്ടിന് രവികുമാറിന്റെ പുളി തോട്ടത്തില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനായ അബ്ദുര്‍ റസാഖ് ഇറച്ചിമാലിന്യം തള്ളുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് രവികുമാര്‍ ഇയാളെ മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പം നോര്‍ത് പൊലീസ് സ്റ്റേഷനില്‍ അബ്ദുര്‍ റസാഖ് പരാതിയും നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ആര്‍എസ്എസ് നേതാവിന് വെട്ടേറ്റതോടെ കമ്പത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

Keywords:  Theni district tremor assaulted RSS district office bearer, Chennai, News, Attack, Hospital, Treatment, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia