'ബീഹാറിലെ ചരിത്ര പ്രസിദ്ധമായ സണ്‍ വാചിന്റെ ഭാഗങ്ങള്‍ മോഷണം പോയി'
Feb 10, 2022, 14:28 IST
ഡെഹ് റി: (www.kvartha.com 10.02.2022) ബീഹാറിലെ റോഹ്താസ് ജില്ലയിലെ ഡെഹ് റി പട്ടണത്തിലുള്ള ചരിത്രപ്രസിദ്ധമായ സണ്‍ വാചിന്റെ സുപ്രധാന ഭാഗങ്ങള്‍ അജ്ഞാതര്‍ മോഷ്ടിച്ചതായി പൊലീസ്. 1871-ല്‍ ബ്രിടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച ഡെഹ് റി പട്ടണത്തിന്റെ ഒരു പ്രധാന അടയാളവും അഭിമാനവുമാണ് സണ്‍-വാച്. ജലവിഭവ വികസന വകുപ്പ് ഓഫീസിന്റെ പരിസരത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട് (എസ് പി), അഡീഷണല്‍ എസ് പി, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് (എസ്ഡിഎം) തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളും ഉള്ളതിനാല്‍ ഈ സ്ഥലം വളരെ സുരക്ഷിതമായ പ്രദേശമായി കണക്കാക്കപ്പെടുന്നു. വാച് സ്ഥിതി ചെയ്യുന്ന പരിസരത്ത് യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതിരുന്നത് മോഷ്ടാക്കള്‍ മുതലെടുത്തു.

ജില്ലയിലെ പൈതൃക സ്ഥലമാണെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാക്കള്‍ വാച് തകര്‍ത്ത് ലോഹത്തില്‍ (ബ്രാസ്) ഉണ്ടാക്കിയ ബ്ലേഡ് എടുത്തുകൊണ്ടുപോയി. അജ്ഞാതരായ മോഷ്ടാക്കള്‍ക്കെതിരെ ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വിഷയം അന്വേഷിക്കുകയും ചെയ്തതായി ഡെഹ് റി ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ഒ ആര്‍ കെ സിംഗ് പറഞ്ഞു.
Keywords: News, National, Police, Bihar, Robbery, Thieves, Theft, Historic Sun-watch, Thieves Steal Parts of Historic Sun-watch in Bihar.
Keywords: News, National, Police, Bihar, Robbery, Thieves, Theft, Historic Sun-watch, Thieves Steal Parts of Historic Sun-watch in Bihar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.