Thirumagan Everaa | ഈറോഡ് എംഎല്‍എ തിരുമകന്‍ ഇവേര ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
Jan 4, 2023, 16:56 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട് ഈറോഡ് ഈസ്റ്റ് മണ്ഡലം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഇ തിരുമകന്‍ ഇവേര (46) അന്തരിച്ചു. ഹൃദയസ്തംഭനം മൂലമാണ് അന്ത്യം സംഭവിച്ചത്. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഈറോഡിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ അന്തരിച്ചു.
തിരുമകന്‍ ഇവേരയുടെ മരണത്തില്‍ നേതാക്കള്‍ അനുശോചിച്ചു. തമിഴ്‌നാട് രാഷ്ട്രീയത്തിനും കോണ്‍ഗ്രസ് പാര്‍ടിക്കും കനത്ത നഷ്ടമാണ് തിരുമകന്റെ വിയോഗമെന്ന് ടി എന്‍ സി സി അധ്യക്ഷന്‍ കെ എസ് അഴഗിരി പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയും ടി എന്‍ സി സി മുന്‍ അധ്യക്ഷനുമായ ഇ വി കെ എസ് ഇളങ്കോവന്റെ മകനും, സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന പെരിയാര്‍ ഇ വി രാമസ്വാമയുടെ ചെറുമകനുമാണ് തിരുമകന്‍.
Keywords: News,National,India,chennai,MLA,Death,Congress,hospital,Top-Headlines,Latest-News,Politics,party,Condolence, Thirumagan Everaa succumbs to cardiac arrest at 46
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.