'ഇത് കഠിനാധ്വാനത്തിനും അർപണബോധത്തിനും'; 100 ജീവനക്കാർക്ക് കാറുകൾ സമ്മാനമായി നൽകി ഞെട്ടിച്ച് ചെന്നൈയിലെ ഐടി കംപനി
Apr 12, 2022, 11:59 IST
ചെന്നൈ: (www.kvartha.com 12.04.2022) ചെന്നൈ സിലികൻ വാലി ആസ്ഥാനമായുള്ള ഐടി കംപനിയായ ഐഡിയാസ്2ഐടി തങ്ങളുടെ ജീവനക്കാർക്ക് 100 മാരുതി സുസുകി കാറുകൾ സമ്മാനമായി നൽകി. കംപനിയുടെ വിജയത്തിനും വളർചയ്ക്കും വേണ്ടിയുള്ള നിരന്തര പിന്തുണയ്ക്കും സമാനതകളില്ലാത്ത സംഭാവനയ്ക്കുമാണ് കാറുകൾ സമ്മാനിച്ചതെന്ന് അധികൃതർ അറിയിച്ചു.
ചീഫ് എക്സിക്യൂടീവ് ഓഫീസർ ഗായത്രി വിവേകാനന്ദൻ ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചു. പരിപാടിയിൽ സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ മുരളി വിവേകാനന്ദനും സംബന്ധിച്ചു. എസ്-ക്രോസ് മുതൽ ബലേനോ വരെയുള്ള കാറുകളാണ് സമ്മാനിച്ചത്. ഇവയ്ക്കെല്ലാം കൂടി ഏകദേശം 15 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
'10 വർഷത്തിലേറെയായി ഞങ്ങളുടെ ഭാഗമായ 100 ജീവനക്കാർക്ക് 100 കാറുകൾ സമ്മാനിക്കുന്നു. ഞങ്ങൾക്ക് 500 ജീവനക്കാരുണ്ട്. ഞങ്ങൾക്ക് ലഭിച്ച സമ്പത്ത് ജീവനക്കാർക്ക് തിരികെ നൽകുക എന്നതാണ് ഞങ്ങളുടെ ആശയം', ഐഡിയാസ്2ഐടി മാർകറ്റിംഗ് ഹെഡ് ഹരി സുബ്രഹ്മണ്യൻ പറഞ്ഞു.
2009-ൽ സിലികൻ വാലിയിൽ ഒരു ചീഫ് ടെക്നോളജി ഓഫീസർ (CTO) കൺസൾടിംഗ് സ്ഥാപനമായി ആറ് എൻജിനീയർമാരുടെ ടീമുമായി ആരംഭിച്ച ഐഡിയാസ്2ഐടിക്ക് ഇപ്പോൾ, യുഎസ്എ, മെക്സിക്കോ, ഇൻഡ്യ എന്നിവയുൾപെടെ സ്ഥലങ്ങളിലായി 500-ലധികം സാങ്കേതിക വിദഗ്ധർ ഉണ്ട്.
Keywords: News, National, Top-Headlines, IIT Chennai, Chennai, Car, Workers, IT Company, This Chennai-Based IT Company Gifts Cars To 100 Employees For Hard Work, Dedication.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.