കൈകള്‍ കൊണ്ട് സ്പര്‍ശിക്കാതെ ശുചിത്വമുള്ള ഇളനീർ വെള്ളം: വൈറലായി വിഡിയോ

 


ഇൻഡോർ: (www.kvartha.com 20.05.2021) ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ സാധിക്കുന്ന ഒന്നാണ് ഇളനീർ. കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഇളനീർ 'സൂപെർ ഡ്രിങ്ക്'​ ആയാണ്​ അറിയപ്പെടുന്നത്​.

ഈ കോവിഡ് കാലത്തും ഇളനീരിന് ആവശ്യക്കാര്‍ ഏറെയാണ്. എന്നാൽ കൈകള്‍ കൊണ്ട് സ്പര്‍ശിക്കാതെ ശുദ്ധമായ ഇളനീര്‍ വില്‍ക്കുന്ന ഒരു തെരുവോര കച്ചവടക്കാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

കൈകള്‍ കൊണ്ട് സ്പര്‍ശിക്കാതെ ശുചിത്വമുള്ള ഇളനീർ വെള്ളം: വൈറലായി വിഡിയോ

പ്രത്യേക മെഷീന്‍ ഉപയോഗിച്ച് കരിക്കിന്‍ വെള്ളം വേര്‍തിരിച്ച് കരിക്ക് വെട്ടി നല്‍കുന്ന വിദ്യയാണ് അര്‍ജുന്‍ സോണി എന്ന ഇളനീർ കച്ചവടക്കാരന്‍ ചെയ്യുന്നത്. നൂതന ഉപകരണങ്ങളുടെ സഹായത്തോടെ അര്‍ജുന്‍ കരിക്ക് വെട്ടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു. കരിക്കില്‍ നിന്നുള്ള വെള്ളം യന്ത്രത്തിന്റെ തന്നെ സഹായത്തോടെ അരിച്ചെടുത്ത് വൃത്തിയുള്ള ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ നല്‍കുന്നതും വിഡിയോയില്‍ കാണാം. ഒരു ഗ്ലാസിന് 50 രൂപയാണ് വില.

കൈയില്‍ ഗ്ലൗസും മറ്റും ധരിച്ച് കരിക്കിന്‍ വെള്ളം മെഷീനില്‍ നിന്ന് അരിച്ച് നല്‍കുന്ന വില്‍പനക്കാരനെ പ്രശംസിക്കുകയാണ് എല്ലാവരും. 'ഫുഡി ഇന്‍കാര്‍നേറ്റ്' എന്ന പേജാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.


Keywords:  News, India, National, Viral, Social Media, Facebook, Coconut water, This ‘hi-tech’ coconut water cart from Indore has netizens talking on social media.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia