കേന്ദ്രം ഭരിക്കുന്നത് രാമഭക്തന്‍മാരുടെ സര്‍ക്കാര്‍: മന്ത്രി നിധിന്‍ ഗഡ്കരി
Jan 21, 2015, 13:20 IST
ഫാസിയാബാദ്: (www.kvartha.com 21.01.2015) കേന്ദ്രം ഭരിക്കുന്നത് രാമഭക്തന്‍മാരുടെ സര്‍ക്കാരെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ശ്രീരാമ മന്ത്രങ്ങള്‍ ചൊല്ലുന്ന ഭക്തരാണ് മന്ത്രിസഭയില്‍ ഉള്ളതെന്നും ഗഡ്കരി പറഞ്ഞു. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ ആണ് ഗഡ്കരിയുടെ വിവാദ പ്രസ്താവന.
സീതാ ദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് നേപ്പാളിലെ ജനക്പൂര്‍. രാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന പുണ്യഭൂമിയാണ് അയോധ്യ . അതുകൊണ്ടുതന്നെ അയോധ്യയേയും ജനക്പൂരിനേയും ബന്ധിപ്പിക്കുന്ന റോഡ് ഉടന്‍ നിര്‍മിക്കുമെന്നും ഗഡ്കരി അറിയിച്ചു. 2000 കോടി രൂപ ചെലവിട്ടാണ് റോഡ് നിര്‍മിക്കുന്നത്.
നേതാക്കള്‍ വിവാദ പ്രസംഗം നടത്താന്‍ പാടില്ലെന്ന ബിജെപി നേതൃത്വത്തിന്റെ ഉത്തരവുണ്ടായിരിക്കെയാണ് ബിജെപിയിലെ മുതിര്‍ന്ന നേതാവായ നിതിന്‍ ഗഡ്കരി തന്നെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.
നേരത്തെ ഹിന്ദു സ്ത്രീകള്‍ നാലു കുട്ടികളെ പ്രസവിക്കണമെന്ന എംപി സാക്ഷി മഹാജന്റെ പരാമര്‍ശം വിവാദയാതിനെ തുടര്‍ന്ന് ബിജെപി അടുത്തയിടെ അദ്ദേഹത്തിന് വിശദീകരണ നോട്ടീസ് അയച്ചിരുന്നു. അതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും പരിക്ക്; അമ്മയുടെ നില ഗുരുതരം
Keywords: 'This is a Government of Ram Bhakts,' Says Union Minister Nitin Gadkari, BJP, Controversy, Road, Notice, Cabinet, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.