ഇന്ത്യയുടെ പുത്രി കണ്ട് മുകേഷ് സിംഗിന്റെ സഹോദരന്‍ പൊട്ടിക്കരഞ്ഞു

 


ന്യൂഡല്‍ഹി: (www.kvartha.com 05/03/2015) ഡിസംബര്‍ 16 ബലാല്‍സംഗക്കേസിലെ പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന്റെ സഹോദരന്‍ മധു സിംഗ് ഇന്ത്യയുടെ പുത്രി കണ്ട് പൊട്ടിക്കരഞ്ഞു. ബ്രിട്ടീഷ് സംവിധായിക ലെസ്ലീ ഉദ്വിനാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. ആകെ 6 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു.

മുകേഷ് സിംഗിന്റെ സംസാരത്തിന് ശേഷമായിരുന്നു മധുസിംഗിന്റെ കരച്ചില്‍. തന്റെ സഹോദരന് വേണ്ടി ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് മാപ്പപേക്ഷിച്ചു.

ഞങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നത് ഇങ്ങനെയല്ല. സ്ത്രീകളുടേയും അവരുടെ നിലപാടുകളേയും കുറിച്ച് എന്റെ സഹോദരന്‍ എത്ര നിസാരമായാണ് ചിന്തുക്കുന്നതെന്ന് കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നുന്നു മധു സിംഗ് പറഞ്ഞു.

ഇന്ത്യയുടെ പുത്രി കണ്ട് മുകേഷ് സിംഗിന്റെ സഹോദരന്‍ പൊട്ടിക്കരഞ്ഞുഡോക്യുമെന്ററി ആദ്യമായികാണിച്ചത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയാണ് ഉദ്വിന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് തന്നെ പ്രശംസിക്കുകയും ചെയ്തിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

ആ രാത്രിയുടെ ഒരു ഓര്‍മ്മപ്പെടുത്തലാണിത്. ജീവനോട് മല്ലിട്ട് അന്ന് ആശുപത്രി കിടക്കയില്‍ കിടന്ന മകളുടെ ചിത്രമാണ് ആദ്യം എന്റെ മനസിലേയ്ക്ക് എത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷവും യാതൊരു മാറ്റവുമില്ലാതെ അവര്‍ ഇപ്പോഴും കഴിയുന്നു വെന്നത് എന്നെ രോഷാകുലനാക്കുന്നു. ഉടനെ അവര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്നാണ് എനിക്ക് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഭാവിയില്‍ ഇത്തരം കൃത്യങ്ങള്‍ നടക്കാതിരിക്കാന്‍ അത്രയെങ്കിലും ചെയ്യണം- പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

SUMMARY: The brother of Mukesh Singh — one of the six convicts in the December 16 gangrape case — cried out of shame and guilt, while watching the documentary -India’s Daughter by British filmmaker Leslee Udwin — on Tuesday.

Keywords: December 16 gang rape, December 16 documentary, Mukesh Singh, BBC rape


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia