Viral Video | പരീക്ഷയ്ക്ക് വിചിത്ര ഉത്തരവുമായി പാകിസ്താൻ വിദ്യാർഥി; ചിരി പടർത്തി വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

 


ന്യൂഡെൽഹി: (KVARTHA) നിരവധി ഉത്തരക്കടലാസുകൾ പലപ്പോഴായി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വിദ്യാർഥികൾ എഴുതിയ വിചിത്രമായ ഉത്തരങ്ങളാണ് ഇവ വ്യാപകമായി പ്രചരിക്കാൻ കാരണം. ബീഹാറിലെ അടക്കം പല കുട്ടികളുടെയും ഇത്തരത്തിലുള്ള ഉത്തരക്കടലാസുകൾ നിങ്ങൾ ഇതിനോടകം കണ്ടിട്ടുണ്ടാകും. ഇപ്പോൾ പാകിസ്‌താനിലെ ഒരു വിദ്യാർഥിയുടെ ഉത്തരക്കടലാസ് ചിരി പടർത്തി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Viral Video | പരീക്ഷയ്ക്ക് വിചിത്ര ഉത്തരവുമായി പാകിസ്താൻ വിദ്യാർഥി; ചിരി പടർത്തി വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

കറാച്ചി ബോർഡിൻ്റെ ഫിസിക്‌സിൻ്റെ രണ്ടാം വർഷ പേപ്പർ പരിശോധിക്കുകയായിരുന്ന അധ്യാപകനാണ് ഈ ഉത്തരക്കടലാസ് വീഡിയോയിൽ പങ്കുവെച്ചത്. ഫിസിക്‌സിലെ പരീക്ഷണമായ ന്യൂട്ടൻസ് റിംഗിനെ കുറിച്ചായിരുന്നു വിചിത്രമായ ഉത്തരം നൽകിയത്. എന്തുകൊണ്ടാണ് ന്യൂട്ടൻസ് റിംഗിൽ മധ്യവളയം ഇരുണ്ടതായിരിക്കുന്നത്? കാരണം വിശദീകരിക്കുക (Why is the central ring of Newton’s ring dark? State the reason) എന്നായിരുന്നു ചോദ്യം.

വിദ്യാർത്ഥിയിൽ നിന്ന് അപ്രതീക്ഷിതവും 'സത്യസന്ധവുമായ' പ്രതികരണം ഉണ്ടായി. 'സഹോദരങ്ങൾ തന്നത് വളരെ അപകടകരമായ ചോദ്യ പേപ്പറാണ്. ഹൃദയം വേദനിക്കുന്നു, സത്യം' എന്നെഴുതിയ വിദ്യാർഥി ശേഷം 'മേരി ജാൻ മൈനേ തുജെ ദേഖാ ഹസ്‌തേ ഹ്യൂ ഗലോൺ മേ' എന്നെ ഗാനമാണ് കുറിച്ചിരിക്കുന്നത്. പേപ്പറിലുടനീളം ഇങ്ങനെ പാട്ടെഴുതിയിട്ടുണ്ട്. രസകരമായ പ്രതികരണങ്ങളുമായി നെറ്റിസൻസും രംഗത്തുണ്ട്. പലപ്പോഴും പഠനത്തിലെ വെല്ലുവിളികൾക്കൊപ്പം ഉണ്ടാകുന്ന നിരാശയും നർമവും ഇതിൽ പ്രതിഫലിക്കുന്നുവെന്നാണ് ചിലർ കുറിച്ചത്.

Keywords: Viral Video, Pakistani, Exam, Comedy, New Delhi, Answer, Social Media, Bihar, Pakistan, Student, Karachi, Physics, Newton's Rings, Netizens, Exam, This Pakistani student’s hilarious exam answers have left netizens in laughter; see here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia