തേജസ്വി യാദവ് ആര്‍ജെഡി അധ്യക്ഷനാകുമെന്ന് പറയുന്നവര്‍ വിഡ്ഢികള്‍: ലാലു പ്രസാദ് യാദവ്
Feb 5, 2022, 18:09 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.02.2022) താന്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) അധ്യക്ഷ സ്ഥാനമൊഴിയുമെന്നും മകന്‍ തേജസ്വി യാദവ് അടുത്ത അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നുമുള്ള ഊഹാപോഹങ്ങള്‍ ലാലു പ്രസാദ് യാദവ് പൂര്‍ണമായും തള്ളി. തേജസ്വി യാദവിനെ പാര്‍ടിയുടെ ദേശീയ അധ്യക്ഷനാക്കുമോ എന്ന ചോദ്യത്തിന്, 'ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നവര്‍ വിഡ്ഢികളാണ്, എന്ത് സംഭവിച്ചാലും നിങ്ങളറിയും,' ലാലു യാദവ് ന്യൂഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ടിയെ നന്നായി നയിച്ചതിനാല്‍ ലാലു പ്രസാദ് യാദവ് പ്രസിഡന്റായി തുടരുമെന്നും തേജസ്വി യാദവിനെ പാര്‍ടി അധ്യക്ഷനാക്കുമെന്ന ചര്‍ചകളെ ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവും തള്ളിയിരുന്നു. പാര്‍ടി ദേശീയ എക്‌സിക്യൂടീവ് യോഗത്തില്‍ സംഘടനയുമായി ബന്ധപ്പെട്ട നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.
ആര്‍ജെഡിയുടെ ദേശീയ എക്‌സിക്യൂടീവ് യോഗം ഫെബ്രുവരി 10ന് പട്‌നയില്‍ നടക്കും, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവി, ആര്‍ഡിജെ നേതാവ് തേജസ്വി യാദവ്, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. എക്‌സിക്യൂടീവ് യോഗത്തില്‍ ലാലു പ്രസാദും പങ്കെടുത്തേക്കും.
Keywords: New Delhi, News, National, Politics, Political party, Tejaswi Yadav, RJD, President, Lalu Prasad Yadav, Those who say Tejaswi Yadav will be the RJD president are idiots, Lalu Prasad Yadav.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.