മൂന്ന് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

 


ഉമര്‍കോട്: (www.kvartha.com 11.04.2022) ഒഡിഷയിലെ ഉമര്‍കോടില്‍ മൂന്ന് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ശനിയാഴ്ച വൈകുന്നേരം നബരംഗ്പൂര്‍ ജില്ലയിലെ ഉമര്‍കോട് ബ്ലോകിന് കീഴിലുള്ള തോഹ്റ ഗ്രാമത്തിന് സമീപമുള്ള മരത്തിലാണ് മൂന്നുപേരുടേയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

ഡോംഗ്രിഗുഡ സാഹി സ്വദേശികളായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. വൈകുന്നേരം മൂവരും ഒരുമിച്ച് ഗ്രാമത്തില്‍ നടക്കുന്നത് കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. രാത്രി ഒമ്പത് മണിയായിട്ടും പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സമീപത്തെ മരത്തില്‍ മൂവരുടെയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളും പരിസരവാസികളും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

പെണ്‍കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് നബരംഗ്പൂര്‍ എസ്പി പര്‍മര്‍ സ്മിത് പര്‍ഷോതംദാസ് പറഞ്ഞു. മരണത്തിന്റെ യഥാര്‍ഥ കാരണം പോസ്റ്റ്മോര്‍ടെത്തിന് ശേഷം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉമര്‍കോട് ഐഐസിയും മറ്റ് ഉദ്യോഗസ്ഥരും മരണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

Keywords: Three girls found hanging from tree, Odisha, News, Local News, Police, Dead Body, Hang Self, Minor girls, Family, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia