Accidental Death | സുള്ള്യക്കടുത്ത് ഗുറുമ്പു ആലട്ടി റോഡില്‍ മണ്ണിനടിയില്‍ പെട്ട് ദമ്പതികള്‍ ഉള്‍പ്പെടെ 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

 


മംഗ്ലൂറു: (www.kvartha.com) സുള്ള്യക്കടുത്ത് ഗുറുമ്പു ആലട്ടി റോഡില്‍ മണ്ണിനടിയില്‍ പെട്ട് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഗഡക് മുണ്ടാര്‍ഗി സ്വദേശികളായ ഹിറെഗൊഡ്ഡട്ടി സോമശേഖര്‍ റെഡ്ഡി (45), ഭാര്യ ശാന്ത (35), തിരിച്ചറിയാത്ത തൊഴിലാളി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

Accidental Death | സുള്ള്യക്കടുത്ത് ഗുറുമ്പു ആലട്ടി റോഡില്‍ മണ്ണിനടിയില്‍ പെട്ട് ദമ്പതികള്‍ ഉള്‍പ്പെടെ 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഉയര്‍ന്ന പ്രദേശത്തെ വീടിന് പിറകില്‍ മതിലും വേലിയും നിര്‍മിക്കുന്ന ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഏഴ് തൊഴിലാളികളില്‍ നാലു പേര്‍ മണ്ണിടിയുന്നതുകണ്ട ഉടന്‍ ഓടിരക്ഷപ്പെട്ടു. ബാക്കി മൂന്നുപേരെ യന്ത്രം ഉപയോഗിച്ച് മണ്ണുനീക്കി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തുറമുഖ മന്ത്രിയും സുള്ള്യ എംഎല്‍എയുമായ എസ് അങ്കാറ, തഹസില്‍ദാര്‍ മഞ്ജുനാഥ്, താലൂക് പഞ്ചായത് എക്‌സിക്യൂടീവ് ഓഫിസര്‍ ഭവാനി ശങ്കര്‍, ടൗണ്‍ പഞ്ചായത് പ്രസിഡന്റ് വിനയ് കുമാര്‍ കണ്ടട്ക തുടങ്ങിയവര്‍ അപകട സ്ഥലത്തെത്തി.

Keywords:  Three labourers killed as soil mound collapses in Karnataka’s Dakshina Kannada district, Mangalore, News, Accidental Death, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia